Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഞാനൊരു ആക്ടർ, ഉർവശി ഒരു ഗംഭീര ആക്ടർ, ഞങ്ങളുടെ മകൾക്കും ആ കഴിവ് ഉണ്ടാകും: മനോജ് കെ ജയൻ

ഞാനൊരു ആക്ടർ, ഉർവശി ഒരു ഗംഭീര ആക്ടർ, ഞങ്ങളുടെ മകൾക്കും ആ കഴിവ് ഉണ്ടാകും: മനോജ് കെ ജയൻ
, ചൊവ്വ, 5 മാര്‍ച്ച് 2019 (12:34 IST)
സിനിമാ താരങ്ങളായ മനോജ് .കെ ജയന്റേയും ഉര്‍വശിയുടേയും മകൾ തേജാലക്ഷ്മിയുടെ ടിക്ടോക് വീഡിയോകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അഭിനയത്തില്‍ മലയാളികളുടെ അഭിമാനമായ താരങ്ങളുടെ പുത്രി താനും അഭിനയത്തില്‍ ഒട്ടും പിന്നിലല്ലെന്നു തെളിയിച്ചിരിക്കുകയാണ്.  
 
കുഞ്ഞാറ്റയുടെ അഭിനയത്തെ കുറിച്ച് അടുത്തിടെ മനോജ് കെ ജയൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. കുഞ്ഞാറ്റയ്ക്കൊപ്പം മുൻ‌ഭാര്യ ഉർവശിയുടെ അഭിനയത്തേയും മനോജ് പരാമർശിക്കുകയുണ്ടായി. വനിത ഫിലിം അവാർഡിനെത്തിയപ്പോഴായിരുന്നു സംഭവം. മനോജ് കെ ജയന്റെ വാക്കുകളിങ്ങനെ: 
 
‘മകൾ കുഞ്ഞാറ്റ ഇപ്പോൾ നന്നായി പഠിക്കട്ടെ എന്നതാണ് ആഗ്രഹം. അവൾക്കൊരുപാടിഷ്ടമാണ് അഭിനയിക്കാൻ. ഞാനൊരു ആക്ടർ. അവളുടെ അമ്മ ഉർവശി വലിയ അഭിനേത്രി ആണ്. അപ്പോൾ ഞങ്ങളുടെ മകൾ എന്ന് പറഞ്ഞാൽ ഉറപ്പായും അവൾക്ക് ആ കഴിവ് ഉണ്ടാകും. ദൈവം ചിലപ്പോൾ അങ്ങനെയൊരു വിധി നൽകുന്നതെങ്കിൽ സന്തോഷമേയുള്ളു. നല്ലതിനാണെങ്കിൽ അങ്ങനെ സംഭവിക്കട്ടെ’ - മനോജ് കെ ജയൻ പറഞ്ഞു.
 
ടിക് ടോക് വിഡിയോ വൈറലായതിനു പിന്നാലെ അച്ഛന്റെയും അമ്മയുടെയും ചുവടുപിടിച്ച് കുഞ്ഞാറ്റയും സിനിമാരംഗത്തെത്തും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മികച്ച പ്രതികരണമാണ് തേജാലക്ഷ്മിയുടെ വിഡിയോക്ക് ലഭിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഹിന്ദുക്കളെല്ലാം ഗോമൂത്രം കുടിക്കുന്നവർ’; ഹിന്ദു വിരുദ്ധ പരാമർശം, പാക് മന്ത്രിക്കെതിരെ കർശന നടപടിയുമായി സർക്കാർ