Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് കനത്ത മഴ: കണ്ണൂരില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടൽ, മഴ രണ്ട് ദിവസം കൂടി തുടരും

സംസ്ഥാനത്ത് കനത്ത മഴ: കണ്ണൂരില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടൽ, മഴ രണ്ട് ദിവസം കൂടി തുടരും

സംസ്ഥാനത്ത് കനത്ത മഴ: കണ്ണൂരില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടൽ, മഴ രണ്ട് ദിവസം കൂടി തുടരും
, ബുധന്‍, 8 ഓഗസ്റ്റ് 2018 (11:25 IST)
സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് ഇപ്പോൾ ശക്തമായ മഴ തുടരുന്നത്. രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകി.
 
കണ്ണൂരില്‍ അഞ്ചിടത്ത് ഉരുള്‍പൊട്ടൽ ഉണ്ടായി. വയനാട്‌ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാകലക്ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്കും അംഗൻവാടികൾക്കും അവധി ബാധകമായിരിക്കും.
 
അതേസമയം, നിലമ്പൂർ താലൂക്കിലെ പ്രഫഷനൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. പ്ലസ് വൺ ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾക്ക് മാറ്റമില്ല.
 
വയനാട് ജില്ലയില്‍ കഴിഞ്ഞ 12 മണിക്കൂറായി നിലയ്ക്കാത്ത മഴയാണ്. ലക്കിടി ലക്ഷംവീട് കോളനിയിലെ വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു നാലംഗം കുടുംബം മണ്ണിനടിയില്‍പ്പെട്ടെങ്കിലും പരുക്കുകളോടെ രക്ഷപ്പെട്ടു. മഴ ശക്തമായതിനെത്തുടർന്ന് ഡാമുകളും പുഴകളുമെല്ലാം കരകവിഞ്ഞൊഴുകുന്നു. മഴ കുറയുന്നത്‌ വരെ ഡാമുകളിലും പുഴകളിലും ഇറങ്ങാതെ സൂക്ഷിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ ഒരു തവണയെങ്കിലും ഞാൻ അപ്പാ എന്ന് വിളിച്ചോട്ടേ': 'തലൈവർക്ക്' സ്റ്റാലിന്റെ കത്ത്