Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാശം വിതച്ച് മഴ; ഒരാൾകൂടി മുങ്ങി മരിച്ചു, മരണം ഏഴായി

നാശം വിതച്ച് മഴ; ഒരാൾകൂടി മുങ്ങി മരിച്ചു, മരണം ഏഴായി

നാശം വിതച്ച് മഴ; ഒരാൾകൂടി മുങ്ങി മരിച്ചു, മരണം ഏഴായി
, തിങ്കള്‍, 16 ജൂലൈ 2018 (13:20 IST)
സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് വ്യാപക കെടുതി. വ്യാഴാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഒഡീഷ തീരത്തെ ന്യൂനമർദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായതോടെയാണു തെക്കൻ ജില്ലകളിൽ മഴ കനത്തത്.  തിരുവനന്തപുരം മുതൽ തൃശൂർ വരെ എട്ടു ജില്ലകളിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. 
 
മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ രാത്രി മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
 
മണിമലയാറ്റിൽ ഒരാൾ മുങ്ങിമരിച്ചു. വയലിപടി ആറ്റുപുറത്ത് ശിവൻ (50) ആണ് മരിച്ചത്. ഇതോടെ കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് മരണം ഏഴായി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനിയും ചെയ്യും, നീ എന്ത് ചെയ്യും? - അഭിമുഖത്തിന് പച്ചയ്ക്ക് ജാതി പറഞ്ഞ പ്രിൻസിപ്പാളിനോട് ‘നോ’ പറഞ്ഞ് അധ്യാപിക