Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹർത്താലിനു കിട്ടിയ ‘മരുന്ന്’ ഏറ്റു, ശബരിമല പ്രക്ഷോഭത്തിന് വിളിച്ചിട്ട് ആരും വരുന്നില്ല; ബിജെപിയുടെ ചീറ്റിയ തന്ത്രം

ബിജെപിയുടെ ശബരിമല പ്രക്ഷോഭത്തിന് ആർക്കും വലിയ താൽപ്പര്യമില്ല

ഹർത്താലിനു കിട്ടിയ ‘മരുന്ന്’ ഏറ്റു, ശബരിമല പ്രക്ഷോഭത്തിന് വിളിച്ചിട്ട് ആരും വരുന്നില്ല; ബിജെപിയുടെ ചീറ്റിയ തന്ത്രം
, ചൊവ്വ, 8 ജനുവരി 2019 (10:47 IST)
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലില്‍ ബിജെപി പ്രവർത്തകരും സംഘപരിവാർ അനുകൂലികളും അഴിഞ്ഞാടുകയായിരുന്നു. വിശ്വാസികളെന്ന് പറഞ്ഞ് അവർ തെരുവിൽ അക്രമം അഴിച്ചുവിട്ടു. ഒന്നുമറിയാതെ ചില വിശ്വാസികളും കൂട്ടിനു ചേർന്നു. എന്നാൽ, അക്രമത്തെ പൊലീസ് വെച്ചുവാഴ്ത്തിയില്ല. കൈയിൽ കിട്ടിയവരെയെല്ലാം അടിച്ചോടിച്ചു. 
 
പ്രതിഷേധക്കാര്‍ക്കെതിരേ പൊലീസ് കര്‍ശനം നടപടികള്‍ സ്വീകരിച്ചതോടെ ഹർത്താലിനെ അനുകൂലിച്ച ജനങ്ങൾ അങ്കലാപ്പിലായി. പൊലീസിന്റെ വക മരുന്നിന്റെ ചൂടറിഞ്ഞ അവർ ഇനി ഒരു ഹർത്തലിലേക്കോ പ്രതിഷേധ പരിപാടികളിലേക്കോ ഇല്ലെന്ന നിലപാടാണ് എടുത്തിരിക്കുന്നത്.
 
ഇതോടെ സംഘപരിവാര്‍ സംഘടനകള്‍ ആശങ്കയിലായിരിക്കുകയാണ്. ശബരിമല കര്‍മ്മ സമിതി, ബിജെപി, ആര്‍എസ്എസ് എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് ഹര്‍ത്താലില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. ഇവര്‍ക്കെതിരേ കര്‍ശനം നടപടിയുമായി പൊലീസ് മുന്നോട്ട് വന്നതോടെ സംഘനടകളുടെ തലപ്പത്തിരിക്കുന്നവര്‍ വരെ അസ്വസ്ഥരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
പൊലീസ് നടപടി ശക്തമാക്കിയതോടെ പത്തിമടക്കി. മഹിളാ മോര്‍ച്ച നേതാക്കളെയടക്കം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെ പ്രക്ഷോഭ പരിപാടികള്‍ക്ക് ബിജെപിക്ക് വനിതകളെ കിട്ടാതെയുമായി. പലര്‍ക്കെതിരേയും ഗുരുതര കുറ്റം ചുമത്തിയതോടെ ഇവര്‍ക്ക് പാസ്‌പോര്‍ട്ട് ലഭിക്കാനും വിദേശ യാത്രകള്‍ക്കും വരെ ബുദ്ധിമുട്ടാകും. ഇതോടെ ശബരിമല പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ ബിജെപിക്ക് ആളെ കിട്ടാതെയായി. പല പ്രതിഷേധ പരിപാടികളും ഇതോടെ ഉപേക്ഷിച്ചു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയിൽ യുവതികൾ ദർശനത്തിനെത്തുന്നത് സാധാരണ സംഭവമായി മാറിയെന്ന് റിപ്പോർട്ട്