Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി വരില്ല, ദിലീപ് കനിയുമോ? ആളൂരും സലിം ഇന്ത്യയും ഒന്നിച്ചു- എല്ലാം ഇവരുടെ തിരക്കഥയായിരുന്നോ?

ആളൂർ രണ്ടും കൽപ്പിച്ച്, ലക്ഷ്യങ്ങൾ ഒന്നൊന്നായി നേടിയെടുക്കാൻ അഡ്വക്കേറ്റ് കച്ചകെട്ടുന്നു?

മമ്മൂട്ടി വരില്ല, ദിലീപ് കനിയുമോ? ആളൂരും സലിം ഇന്ത്യയും ഒന്നിച്ചു- എല്ലാം ഇവരുടെ തിരക്കഥയായിരുന്നോ?
, വെള്ളി, 22 ജൂണ്‍ 2018 (15:35 IST)
കേരളം ഒരുപോലെ ചർച്ചചെയ്‌ത പേരാണ് അഡ്വക്കേറ്റ് ആളൂർ. വിവാദമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ഹാജരായി മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ആളാണ് ക്രിമിനൽ അഡ്വക്കേറ്റ് ആളൂർ. പ്രതിക്ക് ശിക്ഷ കിട്ടണമെന്ന് ആഗ്രഹിച്ച കേസുകളിൽ ആളൂർ അവരെ നിസാരമായി ഊരിയെടുത്തിരുന്നു. 
 
webdunia
ആളൂർ പുതിയ മേഖലയിലേക്ക് നീങ്ങുന്നതായി സൂചന. അഭിഭാഷകൻ ഇപ്പോൾ സിനിമാ നിർമ്മാണ മേഖലയിലേക്ക് ചുവടെടുത്ത് വയ്‌ക്കുകയാണത്രേ. കേരളത്തെ ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു കൊലപാതക പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ത്രില്ലർ ചിത്രവുമായി ആളൂർ വരുന്നു.  
 
പത്ത് കോടി മുതൽ മുടക്കിൽ ചിത്രം അണിയറയിൽ ഒരുങ്ങുന്നതായും വിവരമുണ്ട്. ആളൂർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിനായി മമ്മൂട്ടിയെ സമീപിച്ചിട്ടുണ്ടെന്നും അളൂർ പറഞ്ഞു. കൂടാതെ ചിത്രത്തിൽ ദിലീപ് അതിഥി വേഷത്തിൽ എത്തുമെന്ന് കരുതുന്നുണ്ടെന്നും ആളൂർ പറഞ്ഞു.  
 
webdunia
ദിലീപും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. സലീം ഇന്ത്യയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിത്രത്തിൽ സ്വന്തം പേരിൽ ആളൂരും എത്തുമെന്നും വാർത്തകളുണ്ട്.
 
താൻ മാനേജിങ് ഡയറക്ടറാകുന്ന നിര്‍മാണ കമ്പനിയുടെ പേരില്‍ അഞ്ചു കോടി രൂപ സമാഹരിച്ച് ബാക്കി അഞ്ചു കോടി രൂപ നടന്‍ ദിലീപിന്റെ പങ്കാളിത്തത്തില്‍ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ആളൂർ പറയുന്നു. മമ്മൂട്ടിയെ സമീപിച്ചെങ്കിലും അദ്ദേഹം എത്തുമെന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ലെന്നും റിപ്പോർട്ടുകളുണ്ട്.
 
കേരളത്തിലെ വിവാദമായ മൂന്ന് കേസുകളിലും ആളൂർ തന്നെയായിരുന്നു പ്രതിഭാഗം വക്കീൽ. പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ അമീറുൾ ഇസ്ലാമിനും വള്ളത്തോൾ നഗറിൽ റെയിൽ‌വേ ട്രാക്കിലേക്ക് പെൺകുട്ടിയെ തള്ളിയിട്ട് കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്കും കൊച്ചിയിൽ നടിയെ ആക്രമിച്ച പൾസർ സുനിക്കും വേണ്ടി കോടതിയിൽ ഹാജരായത് ആളൂർ ആയിരുന്നു. 
 
webdunia
ഇതിൽ, നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിൽ പ്രതിയായ പൾസർ സുനിയുടെ വക്കീലായിരുന്നു ആളൂർ. ആളൂരിനെ ആരാണ് സമീപിച്ചതെന്ന് ഇന്നും വ്യക്തമല്ല. എന്നാൽ, കേസിൽ ദിലീപ് കൂടി പ്രതി ചേർക്കപ്പെട്ടതോടെ ആളൂർ നിശബ്ദനായി പിൻവലിയുകയായിരുന്നു. പൾസർ സുനിയുടെ വക്കാലത്ത് താൻ ഒഴിഞ്ഞുവെന്ന് അടുത്തിടെയാണ് ആളൂർ വ്യക്തമാക്കിയത്. 
 
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ അയാൾക്കായി ‘ഒറ്റയ്ക്ക് പൊരുതിയ’ ആളാണ് സലിം ഇന്ത്യ. ഒറ്റയാൾ സമരത്തിലൂടെ ഇയാൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ദിലീപിനായി പോരടിച്ച സലിം ഇന്ത്യയും ആളൂരും ഒന്നിക്കുമ്പോൾ ഇതിലെന്തെങ്കിലും ഒത്തുകളിയുണ്ടോയെന്ന് സാധാരണക്കാർ ചിന്തിച്ചാൽ അതിൽ അതിശയോക്തിയുണ്ടെന്ന് തോന്നുന്നില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജപ്പാനിലെ ഷിൻ‌മോ അഗ്നിപർവതം പൊട്ടിത്തെറിച്ചു