Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്മണി പെണ്മണി ആവണോ?

കണ്മണി പെണ്മണി ആവണോ?
, തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2010 (11:50 IST)
PRO
നിങ്ങള്‍ക്ക് ഒരു പെണ്‍‌കുഞ്ഞ് പിറക്കാനാണോ ആഗ്രഹം? ആണെങ്കില്‍, ഏത്തപ്പഴവും ഉപ്പും അകത്താക്കുന്നത് വളരെ കുറയ്ക്കൂ. ഒരു പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പെണ്‍കുട്ടി ജനിക്കാന്‍ വേണ്ടി അമ്മമാരുടെ ഭക്ഷണക്രമം മാത്രമാണ് ശ്രദ്ധിക്കേണ്ടതെന്നും അച്ഛന്റെ ഭക്ഷണവും കുഞ്ഞിന്റെ ലിംഗവുമായി ബന്ധമൊന്നുമില്ല എന്നും പഠനം നടത്തിയവര്‍ പറയുന്നു.

ഭക്ഷണവും ലൈംഗിക ബന്ധത്തിന്റെ സമയവും ജനിക്കാന്‍ പോവുന്ന കുട്ടി ആണോ പെണ്ണോ എന്ന് നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു എന്നാണ് പഠനത്തില്‍ പറയുന്നത്. ഹോളണ്ടിലെ മാസ്ട്രിഷ് സര്‍വകലാശാലയാണ് പഠനം നടത്തിയത്.

പെണ്‍‌കുട്ടികള്‍ ജനിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സോഡിയവും പൊട്ടാസ്യവും അടങ്ങുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കണം. അതായത്, ഒലിവ്, കൊഞ്ച്, സേവറി റൈസ്, ഉരുളക്കിഴങ്ങ്, ബ്രഡ് തുടങ്ങിയവയും ബേക്കറി സാധനങ്ങളും കൂടുതല്‍ കഴിക്കരുത്.

പെണ്‍കുഞ്ഞ് ജനിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ത്രീകള്‍ കാല്‍‌സ്യവും മഗ്നീഷ്യവും കൂടുതല്‍ അടങ്ങുന്ന ഭക്ഷണമാണ് കഴിക്കേണ്ടത്. അതായത്, പാല്‍ ഉല്പന്നങ്ങള്‍, ഓട്ട്‌മീല്‍, ഓറഞ്ച് തുടങ്ങിയ കാല്‍‌സ്യം സമ്പുഷ്ട ഭക്ഷണങ്ങളും അണ്ടിപ്പരിപ്പ്, ഗോതമ്പ്, ബീന്‍സ് തുടങ്ങിയ മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങളും കഴിക്കണം.

പെണ്‍കുട്ടികളെ വേണ്ട ദമ്പതിമാര്‍ സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം. എന്നാല്‍, അണ്ഡോല്‍പ്പാദനത്തിന് തൊട്ടു മുമ്പും പിമ്പുമുള്ള ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടരുത് എന്നും ഗവേഷകര്‍ പറയുന്നു.

23 നും 43 നും ഇടയില്‍ പ്രായമുള്ള 172 സ്ത്രീകളിലാണ് നിരീക്ഷണം നടത്തിയത്. ഇവരോട് ഉപ്പ് പരമാവധി കുറയ്ക്കാനും ദിവസവും ഒരു പൌണ്ടോളം പാല്‍ ഉല്‍പ്പന്നങ്ങളെങ്കിലും കഴിക്കാനും ആവശ്യപ്പെട്ടു. പലരും ഭക്ഷണത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ചില്ല. വെറും 21 പേര്‍ മാത്രമാണ് ഭക്ഷണ നിയന്ത്രണം അവസാനം വരെ പിന്തുടര്‍ന്നത്. ഇതില്‍ 16 പേര്‍ക്ക് പെണ്‍കുട്ടികള്‍ ജനിച്ചു - അതായത് 80 ശതമാനം പേര്‍ക്ക്.

Share this Story:

Follow Webdunia malayalam