Select Your Language

Notifications

webdunia
webdunia
webdunia
webdunia

എച്ച്ഐവിയെ ഇനി ഭയപ്പെടേണ്ട; വൈറസിനെ പട്ടിണിക്കിട്ട് കൊല്ലാന്‍ ഇതാ ഒരു ഒറ്റമൂലി !

എച്ച്ഐവിയെ പട്ടിണിക്കിട്ട് കൊല്ലാന്‍ ഒറ്റമൂലി !

എച്ച്ഐവിയെ ഇനി ഭയപ്പെടേണ്ട; വൈറസിനെ പട്ടിണിക്കിട്ട് കൊല്ലാന്‍ ഇതാ ഒരു ഒറ്റമൂലി !
, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (11:48 IST)
മനുഷ്യന്റെ രോഗപ്രതിരോധ വ്യവസ്ഥയെ തകര്‍ത്ത് മരണത്തിന് കാരണമാകുന്ന എയിഡ്സ് എന്ന രോഗാവസ്ഥയിലേക്കെത്തിക്കുന്ന മാരക വൈറസാണ് ഹ്യൂമൻ ഇമ്മ്യൂണോ ഡഫിഷ്യൻസി വൈറസ്. ഇന്നേവരെ പ്രതിരോധ മരുന്ന് കണ്ടുപിടിക്കാന്‍ കഴിയാത്ത ഈ വൈറസിനെ തളക്കുന്നതിനായി ഗവേഷകര്‍ പുതിയ മാര്‍ഗം കണ്ടെത്തിയതായാണ് വിവരം. കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ പ്രവേശനം തടഞ്ഞാല്‍  എച്ച്.ഐ.വിയെ തളയ്ക്കാന്‍ സാധിക്കുമെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്.
 
ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളിൽ കടന്നുകൂടിയ ശേഷം കോശത്തിലെ പഞ്ചസാരയും പോഷകങ്ങളും കാർന്നെടുത്താണ് എച്ച്‌ഐവി വളരുന്നത്. ഇത് തടയാന്‍ ശരീരകോശങ്ങളിലെ പഞ്ചസാരയോട് അമിതതാത്പര്യം കാണിക്കുന്ന എച്ച് ഐ വിയുടെ ദൗർബല്യം മുതലെടുക്കാമെന്ന് നോർത്ത് വെസ്റ്റേൺ മെഡിസിൻ ആൻഡ് വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു.
 
രോഗപ്രതിരോധ കോശങ്ങളിലെ പഞ്ചസാരയുടെ സുലഭതയും പോഷണവുമാണ് വൈറസിനെ ആകർഷിക്കുന്ന ഘടകമെന്ന് മനസിലാക്കിയ ഗവേഷകർ പ്രത്യേകമായി നിർമ്മിച്ച സംയുക്തത്തിന്റെ സഹായത്തോടെ കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ വിതരണം തടസപ്പെടുത്തി. ഇതോടെ എച്ച്.ഐ.വിയുടെ വ്യാപനം തടയപ്പെട്ടതായി സ്ഥിരീകരിക്കാനായതായി ഇവർ വ്യക്തമാക്കി. ഈ സംയുക്തം കാൻസറിന്റെ ചികിത്സയ്ക്കും പ്രായോഗികമാവുമെന്ന് പ്രതീക്ഷയിലാണിവർ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഴിക്കുന്നതിന് മുമ്പ് കേക്ക് കൊതിയന്മാര്‍ ഇതെല്ലാം അറിഞ്ഞിരിക്കണം