Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നു വേരിയന്റുകള്‍, അതിശയിപ്പിക്കുന്ന വില; ഷവോമി റെഡ്മി നോട്ട് 4 ഇന്ത്യന്‍ വിപണിയില്‍ !

ഷവോമി റെഡ്മി നോട്ട് 4 ഇന്ത്യന്‍ വിപണിയില്‍ എത്തി!

മൂന്നു വേരിയന്റുകള്‍, അതിശയിപ്പിക്കുന്ന വില; ഷവോമി റെഡ്മി നോട്ട് 4 ഇന്ത്യന്‍ വിപണിയില്‍ !
, തിങ്കള്‍, 23 ജനുവരി 2017 (12:23 IST)
ഷവോമിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണായ ഷവോമി റെഡ്മി നോട്ട് 4 മൂന്നു വേരിയന്റുകളില്‍ ഇന്ത്യയില്‍ എത്തി. മീ.കോം (Mi.Com)ലും ഫ്‌ളിപ്കാര്‍ട്ടിലുമായാണ് റെഡ്മി നോട്ട് 4 ഉപഭോക്താക്കള്‍ക്കു ലഭ്യമാകുക. 9,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്.
 
5.5ഇഞ്ച് ഫുള്‍ എച്ച്ഡി 2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഐപിഎസ് ഡിസ്‌പ്ലേ, 1080X1920 പിക്‌സല്‍ റെസൊലൂഷന്‍, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 MSM8953 ഒക്ടാകോര്‍ SoC പ്രോസസര്‍, അഡ്രിനോ 506 ജിപിയു, 401 ppi പിക്‌സല്‍ ഡെന്‍സിറ്റി എന്നീ സവിശേഷതകളുമായാണ് ഫോണ്‍ എത്തുന്നത്. 
 
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപ്പറേറ്റിങ്ങ് സിസ്റ്റം, 3ജിബി, 4ജിബി റാം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128ജിബി വരെ വര്‍ദ്ധിപ്പിക്കാന്‍ സധിക്കുന്ന ഇന്റേര്‍ണല്‍ സ്റ്റോറേജ്, ഗൈറോസ്‌കോപ്പ്, ഇലക്ട്രോണിക് കോംപസ്, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നീ ഫീച്ചറുകള്‍ ഫോണിലുണ്ട്.  
 
ഡ്യുവല്‍ മൈക്രോ/നാനോ സിം, 4ജി വോള്‍ട്ട്,  ബ്ലൂട്ടൂത്ത് v4.1, വൈ-ഫൈ 802.11 a/g/b/n, ജിപിഎസ്, മെക്രോ യുഎസ്ബി, ഇന്‍ഫ്രാറെഡ്, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, ആക്‌സിലറോമീറ്റര്‍ എന്നിങ്ങനെയുള്ള ആകര്‍ഷകമായ സവിശേഷതകളും ഫോണില്‍ ഉപയോഗിച്ചിരിക്കുന്നു.
 
4100എംഎഎച്ച് ബാറ്ററിയാണ് റെഡ്മി നോട്ട് 4ല്‍ ഉപയോഗിച്ചിരിക്കുന്നത്. 13എംപി CMOS സെന്‍സര്‍, f/2.0 അപ്പര്‍ച്ചര്‍, 77 ഡിഗ്രി വൈഡ് ആങ്കിള്‍ ലെന്‍സ്, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ് റിയര്‍ ക്യാമറയും അഞ്ച് എംപി CMOS സെന്‍സര്‍, 85 ഡിഗ്രി വൈഡ് ആങ്കിള്‍ ലെന്‍സ് മുന്‍ ക്യാമറയുമാണ് ഫോണിനുള്ളത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജല്ലിക്കെട്ട് പ്രക്ഷോഭം അക്രമാസക്തമായി; പൊലീസ് സ്റ്റേഷനും വാഹനങ്ങള്‍ക്കും സമരക്കാര്‍ തീയിട്ടു; പൊലീസുകാര്‍ക്കും സമരക്കാര്‍ക്കും പരുക്ക്