Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി എ ടി എം കാർഡില്ലാതെ തന്നെ പണം എടുക്കാം, യോനോ ക്യാഷ് എന്ന പുത്തൻ സംവിധാനവുമായി എസ് ബി ഐ

ഇനി എ ടി എം കാർഡില്ലാതെ തന്നെ പണം എടുക്കാം, യോനോ ക്യാഷ് എന്ന പുത്തൻ സംവിധാനവുമായി എസ് ബി ഐ
, ശനി, 16 മാര്‍ച്ച് 2019 (14:22 IST)
എ ടി എം കാർഡില്ലാതെ ഏ ടി എമ്മിൽ നിന്നും പണമെടുക്കാൻ അത്യാധുനിക സംവിധാനം ഒരുക്കിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ് ബി ഐ. യോനോ ക്യാഷ് എന്ന പുതിയ സംവിധാനത്തിലൂടെ കർഡ് ഉപയോഗിക്കതെ തന്നെ സുരക്ഷിതമായി എ ടി എം മെഷീനിൽ നിന്നും പണമെടുക്കാനാകും.
 
എ ടി എം കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് യോനോ ക്യാഷ് എന്ന സംവിധാനം എസ് ബി ഐ കൊണ്ടുവന്നിരിക്കുന്നത്. ഈ സംവിധാനത്തിലൂടെ പണമെടുക്കുന്നത് മൊബൈൽ നമ്പർ അതിഷ്ടിതമായ ഒഥന്റിക്കേഷൻ വഴിയാണ് എന്നതിനാൽ കാർഡുകൾ ഉപയോഗിച്ച് പണം എടുക്കുന്നതിനേക്കാൾ കൂടുതൽ സുരക്ഷിതമാണ് എന്ന് എസ് ബി ഐ അവകാശപ്പെടുന്നു.
 
ടു സ്റ്റെപ് ഒഥന്റിക്കേഷനിലൂടെ മാത്രമേ പണം ലഭ്യമാകു. ആദ്യം ആറ്‌ അക്കമുള്ള യോനോ പിൻ ഉപയോക്താക്കൾ സജ്ജീകരിക്കണം.  ഇതോടെ ഒരു റഫറൽ നമ്പർ അക്കുണ്ടിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വരും. ഇതുപയോഗിച്ച് യോനോ ക്യാഷ് പോയന്റ് വഴി പണം എടുക്കാം. റഫറൽ നമ്പറിന് അര മണിക്കൂർ മാത്രമേ വാലിഡിറ്റി ഉണ്ടാകൂ. എസ് ബി ഐയുടെ 16500ലധികം എ ടി എമ്മുകളിൽ യോനോ ക്യാഷ് സേവനം ലഭ്യമാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കഞ്ചാവിന്റെ ലഹരിയിൽ കെ ജി എഫിലെ റോക്കിയാവാൻ ശ്രമിക്കുകയായിരുന്നു പ്രതികൾ, അനന്തുവിനെ കൊലപ്പെടുത്തുമ്പോൾ പ്രതികൾ പറഞ്ഞിരുന്നത് റോക്കിയുടെ ഡയലോഗ്