Select Your Language

Notifications

webdunia
webdunia
webdunia
webdunia

പടയോട്ടങ്ങളൂടെ ചരിത്രം പറയുന്ന റോയൽ എൻഫീൽഡ് പെഗാസസ് 500ന്റെ ബുക്കിംഗ് ആരംഭിച്ചു

പടയോട്ടങ്ങളൂടെ ചരിത്രം പറയുന്ന റോയൽ എൻഫീൽഡ് പെഗാസസ് 500ന്റെ ബുക്കിംഗ് ആരംഭിച്ചു
, ബുധന്‍, 25 ജൂലൈ 2018 (14:55 IST)
രണ്ടാം ലോക മഹായുദ്ധകാലത്തെ റോയൽ എൻഫീൽഡ് പെഗാസസ് ക്ലാസിക് 500ന്റെ ബുക്കിംഗ് കമ്പനി പുനരാരംഭിച്ചു. ആകെ ആയിരം പെഗാസസ് ക്ലാസിക് 500 ബൈക്കുകൾ മാത്രം ആഗോള തലത്തിൽ വില്പനക്കെത്തിക്കുന്ന കമ്പനി 250 ബൈക്കുകൾ മാത്രമേ ഇന്ത്യൻ വിപണിയിൽ വിൽക്കു.
 
നേരത്തെ ജൂലയ് 10 വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നെങ്കിലും വെബ്സൈറ്റിന്റെ സാങ്കേതിക തകരാറുകൾ മൂലം ഇത് നിർത്തിവച്ചിരുന്നു. ജൂലൈ 25ന് വൈകിട്ട് നല് മണിയോടെ ബുക്കിംഗ് വീണ്ടും പുനരാരംഭിക്കും. ഇന്ത്യൻ വിപണിയിൽ ബൈക്കിന് രണ്ടര ലക്ഷമാണ് വാഹനത്തിന്റെ വില. 
 
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷ് സൈനികർ ഉപയോഗിച്ചിരുന്ന ഫ്ലൈങ്ങ് ഫ്രീ മോട്ടോർ സൈക്കളികളാണ് പെഗാസസ് ക്ലാസിക് 500 എന്ന പേരിൽ കമ്പനി വീണ്ടും അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ കെട്ടിലും മട്ടിലും ഈ പട്ടാള ശൈലി പ്രകടമണ്. ക്യാൻവാസ് പാരിയറുകൾ എയർഫിൽറ്ററിനു മുകളിലൂടെയുള്ള തുകൽ ബെൽറ്റ്, കറുത്ത നിറത്തിലുള്ള റിമ്മും സൈലൻസറുമെല്ലാം ഈ പട്ടാള ചിട്ടയുടെ ഭാഗമാണ്.
 
27.2 ബി എച്ച പി കരുത്തും 41.3 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കാനാവുന്ന 499 സി സി എയർ കൂൾഡ് സിങ്കിൾ സിലിണ്ടർ എഞ്ചിനാണ് പെഗാസസ് ക്ലാസിക് 500ടിന്റെ പടയോട്ടങ്ങൾക്ക് കരുത്ത് പകരുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിങ്കം സിംഗിളാ വന്നു, ആ യുവതി വീട്ടില്‍ താമസമൊരുക്കി!