Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിക്കും തിരക്കുമുണ്ടാകില്ല, വെയ്റ്റിംഗ് ലിസ്റ്റും: 2027ൽ റെയിൽവേ സൂപ്പറാകും

തിക്കും തിരക്കുമുണ്ടാകില്ല, വെയ്റ്റിംഗ് ലിസ്റ്റും: 2027ൽ റെയിൽവേ സൂപ്പറാകും
, വെള്ളി, 17 നവം‌ബര്‍ 2023 (20:37 IST)
2027 ഓടെ ട്രെയിന്‍ യാത്രക്കായി ടിക്കറ്റെടുക്കുന്ന എല്ലാ യാത്രക്കാര്‍ക്കും യാത്ര ഉറപ്പാക്കുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട്. ദീപാവലി സമയത്ത് ട്രെയിനില്‍ കയറാന്‍ തിരക്ക് കൂട്ടുന്നതിനിടെ ബിഹാറില്‍ യാത്രക്കാരന്‍ മരിച്ചതടക്കമുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് റെയില്‍വേയുടെ നീക്കം.
 
വിപുലീകരണപദ്ധതികളുടെ ഭാഗമായി ദിവസേനയുള്ള ട്രെയിനുകള്‍ കൂട്ടുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നു. പദ്ധതിയുടെ ഭാഗമായി എല്ലാ വര്‍ഷവും 4000 മുതല്‍ 5000 വരെ പുതിയ ട്രാക്കുകള്‍ നിര്‍മിക്കും. നിലവില്‍ പ്രതിദിനം 10,748 ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. 2027 ഓടെ ഇത് 13,000 ട്രെയിനുകളായി ഉയര്‍ത്തും. കൂടാതെ കൂടുതല്‍ ട്രാക്കുകള്‍ ഇടുക, ട്രാക്കുകള്‍ക്ക് വേഗത കൂട്ടുക എന്നീ നടപടികളും റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതിലൂടെ റെയിൽവേക്ക് വൻ വരുമാനം, കഴിഞ്ഞ 21 ദിവസം കൊണ്ട് നേടിയത് 8 ലക്ഷം