Select Your Language

Notifications

webdunia
webdunia
webdunia
webdunia

വില്ലനായി ചീത്തപ്പേര് കേട്ടു, ആംബുലൻസായി പ്രായശ്ചിത്തം ചെയ്തു; അങ്ങനെ 34 വർഷത്തെ സേവനം മതിയാക്കി ഒമ്നി പിൻ‌വാങ്ങുന്നു !

വില്ലനായി ചീത്തപ്പേര് കേട്ടു, ആംബുലൻസായി പ്രായശ്ചിത്തം ചെയ്തു; അങ്ങനെ 34 വർഷത്തെ സേവനം മതിയാക്കി ഒമ്നി പിൻ‌വാങ്ങുന്നു !
, വെള്ളി, 26 ഒക്‌ടോബര്‍ 2018 (18:12 IST)
34 വർഷത്തെ സുധീർഘമായ സേവനം അവസാനിപ്പിച്ച് മാരുതി സുസൂക്കിയുടെ ഒമ്നി വിപണിയിയിൽ നിന്നും പിൻ‌വാങ്ങുകയാണ്. ഇന്ത്യയിൽ ഏറെ പ്രചാരം നേടിയ വഹനങ്ങളിൽ ഒന്നായിരുന്നു ചെറുവാനായ ഒമ്നി. യാത്രാ വാഹനമായും ചരക്ക് വാഹനമായും ആമ്പുലൻസായുമെല്ലാം പല രൂപാന്തരങ്ങൾ സ്വീകരിച്ച അപൂർവം വഹനങ്ങളിൽ ഒന്നാണിത്.
 
സിനിമകളിൽ എന്നും ഒമ്നി വില്ലനായിരുന്നു. വില്ലൻ കഥാപാത്രങ്ങളുടെ സഞ്ചാര വാഹനമായിരുന്നു ഒരു കാലത്ത് ഒമ്നി വാനുകൾ. കുട്ടികളെ തട്ടികൊണ്ടു പോകുന്ന വാഹനമെന്ന് ഛീത്തപ്പേരും കുറേ കാലം വരെ ഒമ്നിയുടെ പേരിലായിരുന്നു. എന്നാൽ പിന്നീട് ആംബുലൻസായി സ്വയം രൂപമാറ്റം നടത്തി ചീത്തപ്പേരുകൾക്കെല്ലാം ഒമ്നി മറുപടി നൽകി.
 
1984ലാണ് മാരുതി സുസൂക്കി ഒമ്നിയെ വിപണിയിൽ അവതരിപ്പിക്കുന്നത്  പിന്നീട്  1998ലും,  2005 ലും. വാഹത്തിന്റെ പരിഷ്കരിച്ച പതിപ്പുകൾ പുറത്തിറക്കുകയും ചെയ്തിരുന്നു. ഈ മോഡലുകളെല്ലാം വിപണിയിൽ യൂട്ടിലിറ്റി വാഹനമെന്ന നിലയിൽ വലിയ സ്വീകാര്യത തന്നെയാണ് നേടിയിരുന്നത്.
 
2020 ഒക്ടോബറില്‍ BNVSAP (ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം) രാജ്യത്ത് നിലവിൽ വരുന്നതോടുകൂടി ഒമ്നിക്ക് വിപനിയിൽ നിലനിൽക്കാനാകില്ല. മാരുതി സുസുക്കി ചെയര്‍മാനായ ആര്‍ സി ഭാര്‍ഗവ ഇക്കാര്യം സ്ഥിരീകരിച്ച് കഴിഞ്ഞു. പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തങ്ങളുടെ ചില കാറുകള്‍ക്ക് കഴിയില്ല. അക്കൂട്ടത്തില്‍ ഒന്നു ഒമ്‌നിയാണെന്നു ഭാര്‍ഗവ വ്യക്തമാക്കി. 
 
ഫ്രണ്ടല്‍ ഇംപാക്ട്, ഓഫ്‌സെറ്റ് ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് പരിശോധനകള്‍ BNVSAP ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടുംഈ പരീക്ഷയെ അതിജീവിക്കാൻ ഒമ്നിക്ക് കഴിയില്ല. ആഘാതങ്ങളെ അത്രകണ്ട് ചെറുക്കാൻ കഴിവില്ലാത്ത വാഹനമാണ് ഒമ്നി. 34 ബി എച്ച് പി കരുത്തും 59 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 796 സിസി 3 സിലിണ്ടര്‍ എഞ്ചിനിലാണ് മാരുതി ഒമ്‌നി നിലവിൽ വിപണിയില്‍ എത്തുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല: നിലക്കലിൽ വാഹനം തടഞ്ഞ സ്ത്രീകൾക്കെതിരെ കേസെടുത്തു