ആരെയും കൊതിപ്പിക്കാന്‍ ആപ്പിള്‍; പുതിയ സ്‌മാര്‍ട്ട് ഫോണുകള്‍ എത്തുന്നു

ആരെയും കൊതിപ്പിക്കാന്‍ ആപ്പിള്‍; പുതിയ സ്‌മാര്‍ട്ട് ഫോണുകള്‍ എത്തുന്നു

വെള്ളി, 31 ഓഗസ്റ്റ് 2018 (08:59 IST)
മൊബൈല്‍ ഫോണ്‍ പ്രേമികളുടെ ഇഷ്‌ടബ്രാന്‍‌ഡായ ആപ്പിള്‍ പുതിയ മോഡലുകളുമായി വീണ്ടും എത്തുന്നു.

ഐ ഫോണ്‍ എക്‍സിന്റെ പരിഷ്‌കരിച്ച പതിപ്പായ 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്‌ക്രീന്‍ വലുപ്പമുള്ള മൂന്ന് മോഡലുകളാണ് ഞെട്ടിക്കാന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

പുറത്തുവന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ സെപ്തംബര്‍ 12ന് കാലിഫോര്‍ണിയയില്‍ നടക്കുന്ന ചടങ്ങില്‍ മൂന്ന് മോഡലുകളും പുറത്തിറക്കും.

നൂതനമായ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം ബയോമെഡ്രിക് സംവിധാനങ്ങളോട് കൂടിയ ഫേസ് ഐഡിയോടെ ആയിരിക്കും പുതിയ മോഡലുകള്‍ വിപണിയിലെത്തുക.

ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഭാര്യയെ അടിച്ചുകൊന്ന് കത്തിച്ചു; തൊണ്ണൂറ്റൊന്നുകാരൻ പിടിയിൽ - കൊല നടത്തിയത് സിനിമാ സ്‌റ്റൈലില്‍