Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയുമായി മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് 'ബലേനൊ' വിപണിയിലേക്ക്

സുസുക്കി സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ച് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ ഹൈബ്രിഡ് ആകുന്നു

സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജിയുമായി മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് 'ബലേനൊ' വിപണിയിലേക്ക്
, തിങ്കള്‍, 25 ജൂലൈ 2016 (14:31 IST)
സുസുക്കി സ്മാർട്ട് ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ച് മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊ ഹൈബ്രിഡ് ആകുന്നു. എസ്എച്ച്‌വിഎസ് ടെക്നോളജി പ്രകാരം രാജ്യത്ത് ആദ്യമായി പുറത്തിറങ്ങുന്ന പെട്രോൾ മോഡലായിരിക്കും ബലേനൊ. മുമ്പ് സിയാസ്, എർട്ടിഗ തുടങ്ങിയ വാഹനങ്ങളുടെ ഡീസൽ മോഡലുകൾ എസ്എച്ച്‌വിഎസ് ടെക്നോളജി പ്രകാരം ഹൈബ്രിഡ് ആക്കിയിട്ടുണ്ട്.
 
കരുത്തും മൈലേജും ഒരുപോലെ വര്‍ദ്ധിപ്പിച്ചിട്ടുള്ള ഈ വകഭേദത്തിന് ബലേനോ ഡ്യുവൽജെറ്റ് എന്ന പേരാണ് കമ്പനി നല്‍കിയിരിക്കുന്നത്. നേരത്തെ ബലേനോയുടെ കരുത്തുകൂടിയ വകഭേദം ആർഎസ് ഈ വർഷം തന്നെ പുറത്തിറങ്ങും എന്ന വാർത്തകൾ വന്നിരുന്നു. എന്നാല്‍ വാഹനം ഇന്ത്യയില്‍ എന്നാണ് എത്തുകയെന്നതിനെ കുറിച്ച് വ്യക്തമായ സൂചന കമ്പനി നല്‍കിയിട്ടില്ല.
 
1.0 ലിറ്റർ മൂന്ന് സിലിണ്ടർ ബുസ്റ്റർജെറ്റ് പെട്രോൾ‌ എൻജിൻ ഉപയോഗിക്കുന്ന കാറിന്റെ കരുത്ത് 110 ബിഎച്പിയും ടോർക്ക് 170 എൻഎമ്മുമാണ്. ‘സ്വിഫ്റ്റി’ലെ പെട്രോൾ എൻജിന്റെ ട്യൂണിങ് പരിഷ്കരിച്ചു ‘ബലേനൊ’യിലെത്തുമ്പോൾ പരമാവധി 83 ബി എച്ച് പി കരുത്തും 115 എൻ എം ടോർക്കുമാണു സൃഷ്ടിക്കുന്നത്. പെട്രോൾ എൻജിനൊപ്പം അഞ്ചു സ്പീഡ് മാനുവൽ, കണ്ടിന്വസ്‌ലി വേരിയബിൾ ട്രാൻസ്മിഷൻ ഗീയർബോക്സുകളുമാണ് ഉള്ളത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത വീട്ടിലേക്കെന്നും പറഞ്ഞ് പോയ മൂന്നാം ക്ലാസുകാരൻ എത്തിയത് മുംബൈയിൽ, ലക്ഷ്യം പോക്കിമോൻ!