Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യ കാഴ്ചയിൽ മനം കവർന്ന് മഹീന്ദ്രയുടെ ഇലക്ട്രിക് സ്കൂട്ടർ 'ജെൻസ്'

അമേരിക്കയിൽ മാത്രം വിൽക്കപ്പെടുന്ന ജെൻസ് ഇന്ത്യയിൽ പരീക്ഷണ ഓട്ടം പൂർത്തിയാക്കി

ആദ്യ കാഴ്ചയിൽ മനം കവർന്ന് മഹീന്ദ്രയുടെ ഇലക്ട്രിക് സ്കൂട്ടർ 'ജെൻസ്'
, ചൊവ്വ, 10 ഏപ്രില്‍ 2018 (16:09 IST)
ഇനി വരാൻ പോകുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ്. പെട്രോളിനും ഡീസലിനുമെല്ലാം വിലയേറുന്നത് മാത്രമല്ല അവയെല്ലാം ഇനിയെത്രകാലം ലഭിക്കും എന്നതിൽ വലിയ സംശയങ്ങളും ഉയരുന്നു. അതുകൊണ്ടൂ തന്നെയാണ് മിക്ക വാഹന നിർമ്മാതാക്കളും ഇപ്പോൾ ഇലക്ട്രോണിക്ക് വാഹനങ്ങളുടെ നിർമ്മാണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 
 
ഇക്കാരണംകൊണ്ട് തന്നെയാവാം ഇന്ത്യൻ നിരത്തുകളിൽ മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറായ ജെൻസിനെ പരീക്ഷണ ഓട്ടത്തിനായി എത്തിച്ചിരിക്കുന്നത്. പൂനെയിലാണ് മഹീന്ദ്ര ജെൻസ് 2.0 എന്ന തങ്ങളുടേ ഇലക്ട്രിക് സ്കൂട്ടറിന്റെ ഇന്ത്യയിലെ ആദ്യ പരീക്ഷണ ഓട്ടം നടത്തിയത്. ആദ്യ കാഴ്ചയിൽ തന്നെ ഇന്ത്യൻ വാഹന പ്രേമികളുടെ മനം കവർന്നിരിക്കുകയാണ് ജെൻസ് എന്ന കുഞ്ഞൻ സ്കൂട്ടർ.
 
നിലവിൽ അമേരിക്കൻ വിപണിയിൽ മാത്രമാണ് മഹീന്ദ്ര ജെൻസ് വിൽക്കപ്പെടുന്നത്. അമേരിക്കക്ക് വേണ്ടി മാത്രം നിർമ്മിച്ചതാണെന്നും പറയാം. വാഹന;ത്തിന്റെ നിർമ്മാണവും അമേരിക്കയിൽ മാത്രമാണുള്ളത്. അലൂമിനിയം മോണോകോഖ് ഫ്രെയിമാണ് വാഹനം നിർമ്മിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. മുന്നിൽ വലിയ ടയറും പിന്നിൽ ചെറിയ ടയറുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഉയർന്ന ഹാന്റിൽബാറും വീതിയേറിയ സിറ്റുകളും വഹനത്തിന്റെ പ്രത്യേഗതയാണ്. ജി പി എസ് ട്രാക്കിങ്ങ് കളർ സ്ക്രീൻ റൈഡിങ്ങ് എന്നീ അത്യാധുനിക സംവിധാനങ്ങളും സ്കൂട്ടറിൽ സജ്ജീകരിച്ചിട്ടുണ്ട്
 
പരമാവധി 2 ബി എച്ച് പി കരുത്തും 100 എൻ എം ടോർക്കും സൃഷ്ടിക്കാനാവുന്ന എഞ്ചിന് പ്രവർത്തിക്കാനാവശ്യമായ ഊർജ്ജം 2kwh ലിഥിയം അയോണ്‍ ബാറ്ററിയില്‍ നിന്നാണ് ലഭിക്കുക. ഒറ്റ ചാർജ്ജിൽ 50 കിലോമീറ്റർ വാഹനത്തിൽ സഞ്ചരിക്കാനാകും. മണിക്കൂറിൽ 48 കിലോമീറ്ററാണ് വാഹനത്തിന്റെ കൂടിയ വേഗത. നിലവിൽ മൂന്ന് ഒപ്ഷനുകളിൽ അമേരിക്കയിൽ മാത്രമാണ് വാഹനം വിൽപ്പനയിലുള്ളത്. പരീക്ഷണ ഓട്ടത്തിനായി  ഇന്ത്യയിൽ വാഹനം എത്തിച്ചത് വൈകതെ ഇന്ത്യൻ വിപണിയിൽ ജെൻസിനെ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് എന്നാണ് കരുതപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉദ്ഘാടനത്തിന് എത്തിയ യുവനടിയെ യുവാവ് കടന്നു പിടിച്ചു; എല്ലാം സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടെന്ന് പൊലീസ്!