Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരികെയെത്തിയ പവർഫുൾ ജാവയെക്കുറിച്ച് അറിയാം !

തിരികെയെത്തിയ പവർഫുൾ ജാവയെക്കുറിച്ച് അറിയാം !
, വെള്ളി, 14 ഡിസം‌ബര്‍ 2018 (18:36 IST)
അറുപതുകളിലെ ഇന്ത്യൻ നിരത്തുകളിൽ യുവത്വത്തിന്റെ തരംഗമായിരുന്ന ജാവ ബൈക്കുകൾ വീണ്ടും ഇന്ത്യൻ വിപണിയിലെത്തിയിരിക്കുന്നു. പുത്തൻ ജാവക്കും വലിയ സ്വീകാര്യതയാണ്‌ ആരാധകരിൽനിന്നും ലഭിക്കുന്നത്. മഹീന്ദ്ര ആന്റ് മഹീന്ദ്രക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് വീണ്ടും ജാവയെ ഇന്ത്യൻ നിരത്തുകളിൽ എത്തിക്കുന്നത്.
 
അദ്യഘട്ടത്തിൽ ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളെയാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. തികച്ചും പഴയ ക്ലാസിക് ശൈലി പിന്തുടരുന്നതാണ് ജാവ. വൃത്താകൃതിയിലുള്ള ഹെഡ്‌ലൈറ്റ്, ട്വിന്‍ എക്‌സ്‌ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്‌പോക്ക് വീല്‍ വീതിയേറിയ സീറ്റ് എന്നിവ പുതിയ ജാവയിലും അതേപടി നിലനിർത്തിയിരിക്കുന്നു.

webdunia

 
ക്ലാസിക് ഡിസനിൽ ആധുനിക കൂടിച്ചേരുന്നതാണ് ജാവ 42. 1.55 ലക്ഷം രൂപയാണ് ജാവയുടെ വില, ജാവ 42ന് 1.64 ലക്ഷം രൂപയാണ് വില. 27 ബിഎച്ച്‌പി കരുത്തും 28 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 293 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് പുതിയ ജാവക്ക് കരുത്തേകുന്നത്. സിക്സ് സ്പീഡ് ഗിയർ ബോക്സ് ആണ് വാഹനത്തിന് നൽകിയിരിക്കുന്നത്
 
റോയൽ എൻഫീൽഡ് ബൈക്കുകൾക്കാവും ജാവ ഏറ്റവുമധികം മത്സരം സൃഷ്ടിക്കുക. ക്ലാസിക് ബൈക്കുകളിൽ റോയൽ എൻഫീൽഡിന് ഏറെ കാലങ്ങൾക്ക് ശേഷമാണ് വിപണിയിൽ എതിരാളികൾ വരുന്നത്. രാജ്യത്താകമാനം 70 മുത 75 വരെ ഡീലർഷിപ്പുകൾ തുറക്കുമെന്ന് മഹീന്ദ്ര നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. റോയൽ എൻഫീൽഡിന്റെ 350 ബുള്ളറ്റിനാകും ജാവ ഏറ്റവുമധിം വെല്ലുവിളി ഉയർത്തുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആവേശത്തില്‍ പറഞ്ഞ് കുടുങ്ങി; കൊല്ലം തുളസിയെ അറസ്‌റ്റ് ചെയ്‌തേക്കും - മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി