Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യൂട്ട് ബനാന ഫോണുമായി നോക്കിയ

ക്യൂട്ട് ബനാന ഫോണുമായി നോക്കിയ
, വ്യാഴം, 25 ഒക്‌ടോബര്‍ 2018 (16:59 IST)
നോക്കിയയുടെ ബനാന ഫോണ്‍ വിപണിയില്‍. വാഴപ്പഴത്തിന്റെ നിറവും ചരിഞ്ഞ് വളഞ്ഞ അരികുകളോടുംകൂടി ആകർശകമായ ക്യൂട്ട് ഡിസൈനാ‍ണ് കുഞ്ഞൻ ഫോണിന്റെ പ്രത്യകത. ബേസിക് ഫോൺ ആണെങ്കിൽ കൂടിയും 4G സംവിധാനമുൾപ്പടെ സൌകര്യങ്ങൾ ബനാന ഫോണിൽ ലഭ്യമാണ് 
 
5999 രൂപയാണ് ഫോണിന്റെ വിപണി വില. ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയും നോക്കിയ സ്‌റ്റോറുകള്‍ വഴിയും ഫോണുകൾ ലഭ്യമാണ്. 512 റാമും 4 ജി ബി സംഭരണശേഷിയുള്ള ഫോണിന് കരുത്ത് പകരുന്നത് 1.1 ജിഗാഹെഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറാണ്.
 
ജിയോ ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കായി എന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ബനാനാ ഫോണിനുള്ളത്. 2 മെഗാപിക്‌സല്‍ ക്യാമറയാണ് ഫോനിൽ നൽകിഒയിരിക്കുന്നത്. വൈഫൈ ഹോട്ട്‌സ്‌പോട്ട് സംവിധാനവും ഫോണിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2.45 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് 240 X 320 പിക്‌സല്‍ ശേഷിയാണുള്ളത്. 
 
VoLTE സംവിധാനവും, ബ്ലൂ ടൂത്ത് 4.1, എഫ് എം റേഡിയോ, 3.5 എം എം ഹെഡ്‌ഫോണ്‍ ജാക്ക്, മൈക്രോ യു എസ് ബി പോര്‍ട്ട് എന്നിവയും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1500 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്.
റിലയന്‍സുമായി ചേര്‍ന്ന് 544 ജി.ബി 4 ജി ഡാറ്റാ ഓഫറും ഫോൺ വാങ്ങുന്നവർക്ക് ലഭിക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല: സുപ്രീംകോടതി വിധി പാലിക്കാൻ ഭരണഘടനാ സ്ഥാപനങ്ങൾക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി