Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീപ് കോംപാസിനോട് മത്സരിക്കാൻ മഹീന്ദ്ര എക്സ് യുവി എത്തുന്നു

ജീപ് കോംപാസിനോട് മത്സരിക്കാൻ മഹീന്ദ്ര  എക്സ് യുവി എത്തുന്നു
, വ്യാഴം, 19 ഏപ്രില്‍ 2018 (11:19 IST)
മഹീന്ദ്ര തങ്ങളുടെ എക്സ് യു വിയുയുടെ 2018 പതിപ്പായ എക്സ് യു വി 500നെ വിപണിയിൽ അവതരിൽപ്പിച്ചു. പുതിയ നിരവധി മാറ്റങ്ങളോടെയാണ് വാഹനത്തിന്റെ വരവ്. 12.32 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വില
 
ഇന്ത്യൻ വാഹൻ വിപണിഒയിൽ അന്താരാഷ്ട്ര വാഹന നിർമ്മാണ കമ്പനികൾ വലിയ നേട്ടം കൊയ്യുന്ന സാഹചര്യത്തിൽ. വാഹനത്തിന്റെ പുത്തൻ വരവു രണ്ടും കൽപ്പിച്ചാണെന്ന് തന്നെ പറയാം. വിപ്ക്കണിയിൽ ജീപ് കോം‌പാസിന് വലിയ മത്സരം സ്രഷ്ടിക്കാൻ മഹിന്ദ്ര എക്സ് യു വി 500ന് കഴിഞ്ഞേക്കും എന്നാണ് കരുതപ്പെടുന്നത്.
 
ഒറ്റനോട്ടത്തിൽ കാണുമ്പോൾ വലിയ മറ്റങ്ങൾ വാഹനത്തിന് തോന്നിയേക്കില്ല. വാഹനത്തിന്റെ അടിസ്ഥാന രൂപത്തിൽ വലിയ മാറ്റങ്ങൾ ഇല്ല എന്നതുകൊണ്ടാണിത്. പഴയ മോഡലിനെ അപേക്ഷിച്ച് വലിയ ഗ്രില്ലുകളാണ് എക്സ് യു വി 500ന് നൽകിയിരിക്കുന്നത്. ഹെഡ്‌ലാമ്പുകളിലും പുതുമ കാണാം ഹാലോജൻ പ്രോജക്ടർ ഹെഡ്‌ലാമ്പുകളാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുടെ സ്ഥാനം ഹെഡ്‌ലമ്പുകൾക്ക് തഴെ കുത്തനെയാണ്.
 
വഷങ്ങളിൽ വാഹനത്തിന് ഏടുത്തു പറയാവുന്ന മാറ്റങ്ങൾ ഒന്നും തന്നെയില്ല. പിറകിലേക്ക് വരുമ്പോൾ അൽപം നീളമേറിയതും വലിഞ്ഞു നിൽക്കുന്നതുമായ ടെയ്‌ൽ ലാമ്പുകളുമാണ് വാഹനത്തിനു പിന്നിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. ഡീസലിൽ അഞ്ച് വേരിയന്റുകളിലും പെട്രോളിൽ ഒരു മോഡലുമാണ് എക്സ് യു വി 500ൽ കമ്പനി പുറത്തിറക്കുന്നത്.
 
155 ബിഎച്ച്പി കരുത്തും 360 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കാൻ കഴിയുന്ന 2.2 ലിറ്റർ എംഹൊക്ക് ടര്‍ബ്ബോഡീസല്‍ എഞ്ചിനാണ് ഡീസൽ പതിപ്പിനു കരുത്ത് പകരുക. 2.2 ലിറ്റര്‍ എംഹൊക്ക് ടര്‍ബ്ബോപെട്രോള്‍ എഞ്ചിന് 140 ബിഎച്ചപി കരുത്തും 320 ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. സിക്സ് ഗിയർ ഓട്ടോമാറ്റിക്, മാനുവൽ ഗിയർബോക്സുകളിൽ വാഹനം ലഭ്യമാകും, ഓൾവീൽ ഡ്രൈവും ആവശ്യാനുസരണം ലഭ്യമാണ് വാഹനത്തിൽ. 
 
15.4 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന വാഹനം വിപണിയിലെ മറ്റു വാഹനങ്ങളായ ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹെക്‌സ, ജീപ് കോം‌പാസ് എന്നിവക്ക് കടുത്ത മത്സരം സ്രഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനിമൊഴി കരുണാനിധിയുടെ അവിഹിത സന്തതി? - തമിഴ്നാട്ടിൽ വിവാദം കത്തുന്നു