Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം

ഓഹരിവിപണിയില്‍ നേട്ടത്തോടെ തുടക്കം
മുംബൈ , ചൊവ്വ, 19 ജനുവരി 2016 (10:20 IST)
ഓഹരിവിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം. ഏഷ്യന്‍ വിപണികളിലെ മുന്നേറ്റമാണ് ഓഹരിവിപണിയുടെ മുന്നേറ്റത്തിന് കാരണമായത്.
 
സെന്‍സെക്സ് 127 പോയിന്റ് ഉയര്‍ന്ന് 24, 315ലും നിഫ്‌റ്റി 35 പോയിന്റ് ഉയര്‍ന്ന് 7386ലും ആണ് വ്യാപാരം നടക്കുന്നത്.
 
929 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 896 കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്. ആക്‌സിസ് ബാങ്ക്, ഐ സി ഐ സി ഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എന്‍ ടി പി സി, അദാനി പോര്‍ട്‌സ്, ടാറ്റ സ്റ്റീല്‍, ബാങ്ക് ഓഫ് ബറോഡ എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.
 
അതേസമയം, സിപ്ല, കോള്‍ ഇന്ത്യ, ടി സി എസ്, ഐ ടി സി, ഒ എന്‍ ജി സി, സീ എന്റര്‍ടയിന്‍മെന്റ്, എം ആന്‍ഡ് എം, കെയിന്‍ ഇന്ത്യ, ഗ്രാസിം എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലുമാണ്.

Share this Story:

Follow Webdunia malayalam