Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓഹരിവിപണിയില്‍ നേരീയ നേട്ടത്തോടെ തുടക്കം

ഓഹരിവിപണിയില്‍ നേരീയ നേട്ടത്തോടെ തുടക്കം
മുംബൈ , വെള്ളി, 15 ജനുവരി 2016 (11:27 IST)
ഓഹരിവിപണിയില്‍ നേരീയ നേട്ടത്തോടെ വ്യാപാരത്തിന് തുടക്കം. സെന്‍സെക്‌സ് 13.53 പോയിന്റ് ഉയര്‍ന്ന് 24786 ലും നിഫ്‌റ്റി 3.5 പോയിന്റ് താഴ്ന്ന് 7533ലുമാണ് വ്യാപാരം തുടങ്ങിയത്.
 
ഇന്‍ഫോസിസ്, ഡോ റെഡ്ഡി ലാബ്, ടാറ്റ സ്റ്റീല്‍, മാരുതി സുസുക്കി, ഹിന്‍ഡാല്‍ക്കോ, വേദാന്ത, ഐഡിയ സെല്ലുലാര്‍ എന്നീ കമ്പനികള്‍ നേട്ടത്തിലും ഒ എന്‍ ജി സി, ടാറ്റ മോട്ടോഴ്സ്, എല്‍ ആന്‍ഡ് ടി, ഐ ടി സി, എച്ച് ഡി എഫ് സി ബാങ്ക്, എച്ച് സി എല്‍ ടെക്‌നോളജീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ കമ്പനികള്‍ നഷ്‌ടത്തിലുമാണ്.
 
ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. 67.29 ആണ് ഇന്ത്യന്‍ രൂപയുടെ മൂല്യം.

Share this Story:

Follow Webdunia malayalam