Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ ജീവിതവും സിനിമയാക്കണം: സൈന

എന്റെ ജീവിതവും സിനിമയാക്കണം: സൈന
ഭോപാല്‍ , വെള്ളി, 26 ഡിസം‌ബര്‍ 2014 (09:14 IST)
മില്‍ഖാ സിംഗിനേക്കുറിച്ചുള്ള ‘ഭാഗ് മില്‍ഖാ ഭാഗ്‘, ബോക്സിംഗ് താരം മേരി കോമിനേക്കുറിച്ചുള്ള ‘മേരി കോം’ ഇതെല്ലാം ബോളീവുഡില്‍ ഇറങ്ങിയിട്ടുള്‍ല സിനിമകളാണ്. കായിക മേഖലയിലുള്ള ഈ താരങ്ങളുടെ സിനിമ ഇറങ്ങിയതില്‍ അസൂയ പൂണ്ടിട്ടാണൊ, അതൊ മറ്റുള്ളവര്‍ക്ക് പാഠമാകട്ടെ എന്ന് വിചാരിച്ചാണൊ എന്നറിയില്ല ബാറ്റ്മിന്റണ്‍ താരം സൈന നെഹ്‌വാളിനും ഇപ്പോള്‍ തന്റെ പേരില്‍ സിനിമ നിര്‍മ്മിക്കണമെന്ന് ആഗ്രഹം.
 
തന്റെ ജീവിതം സിനിമയാക്കുന്നത് ബാറ്റ്മിന്റണിലേക്ക് കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുമെന്നാണ് സൈനയുടെ പക്ഷം. തന്നെക്കുറിച്ചുള്ള സിനിമയില്‍ താനായി ദീപിക പദുകോണ്‍ അഭിനയിക്കണമെന്നാണ് താത്പര്യമെന്ന് സൈന പറഞ്ഞു. നായകനായി ഷാരൂഖ് ഖാന്‍ തന്നെ വേണമെന്നും സൈന പറയുന്നു, ഏതായാലും ഉടന്‍ തന്നെ സൈനയുടെ കഥപറയുന്ന സിനിമ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

Share this Story:

Follow Webdunia malayalam