Select Your Language

Notifications

webdunia
webdunia
webdunia
webdunia

D Gukesh: ആനന്ദിന് ശേഷം ഇതാദ്യം, ലോക ചാമ്പ്യൻഷിപ്പിനായി മത്സരിക്കാൻ ദൊമ്മരാജു ഗുകേഷ്, വിജയിച്ചാൽ പ്രജ്ഞാനന്ദയ്ക്കും മുകളിൽ

D Gukesh,Chess Championship

അഭിറാം മനോഹർ

, തിങ്കള്‍, 22 ഏപ്രില്‍ 2024 (12:44 IST)
D Gukesh,Chess Championship
ലോക ചാമ്പ്യനെ നേരിടേണ്ട ചലഞ്ചറെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ ജേതാവായി ഇന്ത്യയുടെ 17കാരന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ദൊമ്മരാജു ഗുകേഷ്. ടൂര്‍ണമെന്റ് ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ജേതാവെന്ന നേട്ടം ഇതോടെ ഗുകേഷ് സ്വന്തമാക്കി. ഈ വര്‍ഷം നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ലോകചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാകും ഗുകേഷ് നേരിടുക.
 
പതിനാലാം റൗണ്ടില്‍ യുഎസിന്റെ ഹിക്കാരു നാക്കാമുറയെ സമനിലയില്‍ തളച്ച് 9 പോയന്റുകളോടെയാണ് ഗുകേഷ് ജേതാവായത്. 2014ല്‍ വിശ്വനാഥന്‍ ആനന്ദ് ജേതാവായ ശേഷം ഇതാദ്യമായാണ് കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റില്‍ മറ്റൊരു ഇന്ത്യന്‍ താരം വിജയിക്കുന്നത്. 48 ലക്ഷം രൂപയാണ് കാന്‍ഡിഡേറ്റ്‌സ് ജേതാവിന് ലഭിക്കുക. പന്ത്രണ്ടാം വയസില്‍ തന്നെ ഗ്രാന്‍ഡ്മാസ്റ്റര്‍ പട്ടം സ്വന്തമാക്കിയ ഗുജേഷ് ഹാങ്ങ്ചൗ ഏഷ്യന്‍ ഗെയിംസിലെ വെള്ളിമെഡല്‍ ജേതാവാണ്. ലോകചാമ്പ്യന്‍ഷിപ്പ് വിജയിക്കാനായാല്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനാകാന്‍ ഗുകേഷിന് സാധിക്കും.
 
നിലവില്‍ ഫിഡെ റേറ്റിങ്ങില്‍ പതിനാറാം സ്ഥാനത്താണ് ഗുകേഷ്. ഇന്ത്യന്‍ താരങ്ങളില്‍ പതിനൊന്നാം സ്ഥാനത്തുള്ള വിശ്വനാഥന്‍ ആനന്ദാണ് റേറ്റിംഗില്‍ മുന്നില്‍. മാഗ്‌നസ് കാള്‍സനെ വിറപ്പിച്ച പ്രജ്ഞാനന്ദ ഫിഡേ റേറ്റിംഗില്‍ പതിനാലാം സ്ഥാനത്താണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mitchell Starc: കോലിക്കൊപ്പം എത്താന്‍ നൂറ് റണ്‍സ് പോലും വേണ്ട ! 24 കോടി വെള്ളത്തിലായെന്ന് കൊല്‍ക്കത്ത ആരാധകര്‍; സ്റ്റാര്‍ക്കിന് ട്രോള്‍