Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാതാപിതാക്കളെ അലട്ടുന്ന പ്രശ്‌നങ്ങൾക്ക് ഉത്തരം ഇതാണ്!

മാതാപിതാക്കളെ അലട്ടുന്ന പ്രശ്‌നങ്ങൾക്ക് ഉത്തരം ഇതാണ്!

മാതാപിതാക്കളെ അലട്ടുന്ന പ്രശ്‌നങ്ങൾക്ക് ഉത്തരം ഇതാണ്!
, വെള്ളി, 6 ജൂലൈ 2018 (14:47 IST)
പഠിച്ച കാര്യങ്ങൾ പെട്ടെന്ന് മറന്നുപോകുന്നതാണ് വിദ്യാർത്ഥികളുടെ ഏറ്റവും വലിയ പ്രശ്‌നം. എത്ര മനസിലാക്കി പഠിച്ചാലും ഓർമ്മയിൽ നിൽക്കാത്ത അവസ്ഥ. മാതാപിതാക്കളെ അലട്ടുന്ന പ്രധാന പ്രശ്‌നവും ഇതുതന്നെയാണ്.
 
മക്കൾക്ക് മാർക്കില്ല, ഉഴപ്പി നടക്കുകയാണെന്ന് അദ്ധ്യാപകർ പറയുമ്പോഴും പ്രശ്‌നം മാതാപിതാക്കൾക്ക് തന്നെ. കുട്ടിക്ലെ മാത്രം കുറ്റംപറഞ്ഞിട്ടും ഇതിൽ കാര്യമില്ല. അവരുടെ നക്ഷത്രവും അവർ പഠിക്കുന്നയിടവും എല്ലാം ഇതിനൊരു കാരണമാണെന്ന് പറയാം. ഓരോ നക്ഷത്രത്തിലും അവരുടെ പോസറ്റീവും നെഗറ്റീവും ആയ കാര്യങ്ങൾ ഉണ്ടാകും. ഇങ്ങനെ വരുമ്പോഴാണ് ചില കുട്ടികളിൽ പഠനകാര്യങ്ങളിൽ പ്രശ്‌നം വരുന്നത്.
 
ഉദാഹരണത്തിനായി, പുണർതം നക്ഷത്രമെടുക്കാം. പുണർതം നക്ഷത്രമുള്ള കുട്ടികൾക്ക് പഠിച്ച കാര്യങ്ങൾ പ്രായോഗിക ബുദ്ധിയോടെ പ്രയോഗിക്കാനുള്ള കഴിവുണ്ടെന്നാണ് പറയുന്നത്. ഇവർക്ക് പഠനവുമായി ബന്ധപ്പെട്ട് ധാരാളം അംഗീകാരങ്ങൾ ലഭിക്കും. പഠിക്കാൻ ഏറെ താൽപ്പര്യമുള്ള ഇവർ ഓരോ ചെറിയ കാര്യങ്ങളും തങ്ങൾക്ക് താൽപ്പര്യമുള്ള കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഓർമ്മയിൽ നിൽക്കാൻ അത് ഉപകരിക്കുകയും ചെയ്യുന്നു. എന്നാൽ അലസത ഉണ്ടെങ്കിൽ അത് മാറ്റി മുന്നേറാൻ ശ്രമിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !