Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുണ്ടിലാണ് പല്ലി വീണതെങ്കിൽ മരണവും സാമ്പത്തിക നേട്ടവും! - ജ്യോതിഷം പറയുന്നതിങ്ങനെ

ഗൌളിശാസ്ത്രം പറയുന്നതിങ്ങനെ

ചുണ്ടിലാണ് പല്ലി വീണതെങ്കിൽ മരണവും സാമ്പത്തിക നേട്ടവും! - ജ്യോതിഷം പറയുന്നതിങ്ങനെ
, ഞായര്‍, 6 മെയ് 2018 (14:25 IST)
സംസാരിക്കുന്നതിനിടയില്‍ പല്ലി ചിലച്ചാല്‍ പണ്ടുള്ളവര്‍ പറയാറുണ്ട് ‘ അത് സത്യമാണ്’ എന്ന്. ഗൌളി ശാസ്ത്രത്തില്‍ പറയുന്ന പലതും സത്യമാണ്. എന്നാല്‍, ചിലതെല്ലാം അന്ധവിശ്വാസങ്ങളാണെന്നാണ് ന്യൂജെന്‍ പിള്ളേരുടെ ഭാഷ്യം. വലതു കൈയിലോ ഇടതു കൈയിലോ ഗൌളി വീണാല്‍ മരണം സംഭവിക്കുമെന്നാണ് ഗൌളി ശാസ്ത്രം പറയുന്നത്.  
 
അതുപോലെ എവിടെക്കെങ്കിലും യാത്ര പുറപ്പെടുമ്പോൾ കറുത്ത പല്ലി മുന്നിൽ വീണാൽ ദു:ശകുനം ആയി കാണാറുണ്ട്. ഗൗളിശാസ്ത്രം നിർമ്മിച്ചിരിക്കുന്നത് ഗർഗ്ഗൻ, വരാഹൻ, മാണ്ഡ്യൻ, നാരദൻ തുടങ്ങിയ ഋഷീശ്വരൻമാരാണ്.  
 
ഗൗളി ശരീരത്തില്‍ വീണാലുളള ഫലങ്ങള്‍:
 
ശിരസ്‌- കലഹം
ഉച്ചി- സുഖം
മുഖം- ബന്ധുസമാഗമം
വലതുനെറ്റി- സമ്പത്ത്‌
ഇടതുനെറ്റി- ബന്ധുദര്‍ശനം
നെറ്റി- ഐശ്വര്യം
തിരുനെറ്റി- പുത്രനാശം
വലതുകണ്ണ്‌- ശുഭം
ഇടതുകണ്ണ്‌- നിയന്ത്രണം
മൂക്ക്‌- രോഗം
മേല്‍ചുണ്ട്‌- ധനനാശം
കീഴ്‌ചുണ്ട്‌- ധനലാഭം
വായ്‌- ഭയം
മേല്‍താടി- ശിക്ഷ
വലതുചെവി- ദീര്‍ഷായുസ്‌
ഇടതുചെവി- കച്ചവടം
കഴുത്ത്‌- ശത്രുനാശം
വലതു തോള്‍- സ്‌ത്രീസുഖം
വലതു കൈ- മരണം
ഇടതു കൈ- മരണം
വലതുകൈവിരല്‍- സമ്മാനലബ്ധി
ഇടതുകൈവിരല്‍- സ്‌നേഹലബ്ധി
നെഞ്ച്‌- ധനലാഭം
സ്‌തനം- പാപസംഭവം
ഹൃദയം- സൗഖ്യം
വയറ്‌- ധാന്യലാഭം
നാഭി- രത്‌നലാഭം
വലത്തേ അരക്കെട്ട്‌- ജീവിതം
ഇടത്തേ അരക്കെട്ട്‌- മരണം
മുതുക്‌- ധനനാശം
തുട- പിതാവിന്‌ രോഗം
കണങ്കാല്‍- യാത്ര
വലത്തേപാദം- രോഗം
ഇടത്തേപാദം- ദുഖം
ശരീരത്തിലൂടെ സഞ്ചരിച്ചാല്‍- ദീര്‍ഘായുസ്സ്‌

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂരാടമാണോ നിങ്ങളുടെ നക്ഷത്രം? എങ്കിൽ ഈ സമയമാണ് ഉത്തമം