Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടുകളിൽ ലാഫിങ് ബുദ്ധ വയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

വീടുകളിൽ ലാഫിങ് ബുദ്ധ വയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

വീടുകളിൽ ലാഫിങ് ബുദ്ധ വയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
, വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (13:10 IST)
വീട്ടിൽ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയ്‌ക്കാൽ എന്താണ് വഴിയെന്ന് പലരും ചിന്തിക്കാറുണ്ട്. എന്നാൽ അതിനുള്ള ഉചിതമായ ഉത്തരമാണ് ലാഫിങ് ബുദ്ധ. ചിരിക്കുന്ന ബുദ്ധൻ എന്നും ഇതിനെ ചിലർ വിളിക്കുന്നവരുണ്ട്. ഇത് വയ്‌ക്കുന്നതിന്റെ പ്രധാന കാരണം വീടുകളിൽ താമസിക്കുന്നവർക്ക് ഊർജ്ജസ്വലതയും ആഹ്ലാദവും ഉണ്ടാകണം എന്നതാണ്.
 
ഭാണ്ഡക്കെട്ടും വലിയ കുടവയറുമുള്ള ഈ ബുദ്ധഭിക്ഷുവിന് ഹൈന്ദവ പുരാണങ്ങളിലെ കുബേരനുമായി അതീവ സാമ്യമുണ്ട്. എന്നാൽ ഇത് വീട്ടിൽ ചുമ്മാ ഒരിടത്ത് വെച്ചാൽ പോരാ. ശ്രദ്ധാപൂർവ്വം പരിപാലിക്കേണ്ട ഒന്നാണിത്. വീട്ടിൽ പ്രധാന വാതിലിന് അഭിമുഖമായിട്ടായിരിക്കണം ഇതിന്റെ സ്ഥാനം. വീട്ടിലേക്ക് കയറിവരുന്ന നെഗറ്റീവ് എനർജിയെ അകത്താക്കി കുടവയർ നിറയ്‌ക്കാനാണ് ഇതെന്നും വിശ്വാസമുണ്ട്.
 
ഇത് വീടുകളിൽ വയ്‌ക്കുമ്പോൾ ഒരു രൂപ നാണയത്തിനു പുറത്തു വയ്ക്കുന്നത് സാമ്പത്തിക സ്ഥിരതയ്ക്ക് ഉത്തമമാണ്. എന്നാൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ മുകളിൽ ഇവ വയ്ക്കാൻ പാടില്ല എന്നും വിശ്വാസമുണ്ട്. ഊണുമുറി,അടുക്കള,കിടപ്പുമുറി എന്നിവിടങ്ങളിൽ ഇത് സ്ഥാപിക്കുന്നത് ഗുണത്തേക്കളേറെ ദോഷമാണ് ചെയ്യുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മനം‌പോലെ മംഗല്യത്തിന് വെള്ളിയാഴ്ച വൃതം !