Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിൽ വിളക്ക് കൊളുത്തുന്നത് മുടങ്ങിയാൽ ഐശ്വര്യം കുറയുമോ?

വിളക്ക് കൊളുത്തുന്നത് മുടങ്ങിയാൽ ഐശ്വര്യം കുറയുമോ?

വീട്ടിൽ വിളക്ക് കൊളുത്തുന്നത് മുടങ്ങിയാൽ ഐശ്വര്യം കുറയുമോ?
, ശനി, 16 ജൂണ്‍ 2018 (15:53 IST)
ഹൈന്ദവ സംസ്കാരത്തിൽ വീട്ടിൽ വിളക്ക് കത്തിക്കുന്നത് വലിയ പ്രധാന്യമാണുള്ളത്. രണ്ട് നേരങ്ങളിലാണ് വീട്ടിൽ നിലവിളക്ക് തെളിയിക്കാറുള്ളത് സൂര്യോദയത്തിനു മുൻപും സൂര്യാസ്ഥമനത്തിന് മുൻപാണ് ഇത്. എന്നാൽ ഈ പതിവ് തെറ്റിക്കുന്നത് ദോഷമാണ്. ഭവനത്തിൽ നിലവിളക്ക് ഐശ്വര്യത്തിന്റെ പ്രതീകമാണെന്നാണ് പണ്ടുമുതലേ പറഞ്ഞുവരാറുള്ളത്. അതുതന്നെയാണ് ഇന്നത്തെ കാലഘട്ടത്തിലുള്ളവരും പിന്തുടർന്ന് വരുന്നതും.
 
അതുകൊണ്ടുതന്നെയാണ് ഈ പതിവ് തെറ്റിക്കുന്നത് മോശമാണെന്നും അത് ഭവനത്തിൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നും പറയുന്നത്. എന്നാൽ നിലവിളക്ക് കൊളുത്തുന്നത് മുടങ്ങുന്നതിലും നല്ലത് കൊളുത്താതിരിക്കുന്നതാണെന്ന് വിശ്വസിക്കുന്നവരും ധാരാളമുണ്ട്. ഈശ്വരന്റെ പ്രതീകമായി വിളക്കിനെ കാണുന്നവർ കൊളുത്താൻ മറക്കില്ല എന്നതാണ് സത്യം. ചില അത്യാവശ്യഘട്ടങ്ങളിൽ വീട്ടിൽ ഇല്ലാത്തിരിക്കുമ്പോഴാണ് ഇത് മുടങ്ങുന്നതും.
 
ഈശ്വരനെ ആരാധിക്കാനും അതുവഴി കുടുംബത്തിൽ ഐശ്വര്യം നിലനിർത്താനുമാണ് നാം വിളക്ക് വയ്‌ക്കുന്നത്. എന്നാൽ സാഹചര്യം നിമിത്തം ഒരു നേരം വിളക്ക് കൊളുത്തിയില്ലെങ്കിൽ ഈശ്വരകോപമോ ദോഷമോ വരില്ല എന്നാണ് വാസ്‌തവം. ഇതിൽ അമിതമായി വിശ്വസിക്കുന്നവർ അപ്പോൾ വീട്ടിൽ ഉണ്ടാകുന്ന എല്ലാ അനർത്ഥങ്ങളും ഇതുമായി കണക്‌റ്റുചെയ്യുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്പലങ്ങൾക്ക് സമീപത്ത് ആൽമരങ്ങൾ പരിപാലിക്കുന്നതിനു പിന്നിലെ കാരണം ഇതാണ്