Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌ത്രീകൾ ഹനുമാൻ സ്വാമിക്ക് സമർപ്പിക്കേണ്ടത് സിന്ദൂരമല്ല!

സ്‌ത്രീകൾ ഹനുമാൻ സ്വാമിക്ക് സമർപ്പിക്കേണ്ടത് സിന്ദൂരമല്ല!

സ്‌ത്രീകൾ ഹനുമാൻ സ്വാമിക്ക് സമർപ്പിക്കേണ്ടത് സിന്ദൂരമല്ല!
, ചൊവ്വ, 24 ജൂലൈ 2018 (16:01 IST)
ഹിന്ദു മതവിശ്വാസപ്രകാരം ഹനുമാന്‍സ്വാമിയുടെ ക്ഷേത്രത്തില്‍ സിന്ദൂരം സമര്‍പ്പിക്കുന്നത് നല്ലതാണ്. ചില ക്ഷേത്രങ്ങളിൽ ഇതിന് വേണ്ടി പ്രത്യേകം വിഗ്രഹവും ഉണ്ടാകാറുണ്ട്. സിന്ദൂരം സമർപ്പിക്കാൻ പോകുന്നവരിൽ പലരും ആ പ്രത്യേക വിഗ്രഹത്തിലാണ് സിന്ദൂരം വയ്‌ക്കാറുള്ളത്.
 
എന്നാൽ, സ്ത്രീകള്‍ ഇത്തരത്തില്‍ സ്വാമിക്ക് സിന്ദൂരം അര്‍പ്പിക്കുവാന്‍ പാടില്ലെന്നും പകരം ചുവന്ന പൂക്കളാണ് അര്‍പ്പിക്കേണ്ടതെന്നുമാണ് വിശ്വാസം. ഇത് അറിയാത്ത സ്‌ത്രീകളും സിന്ദൂരം സമർപ്പിക്കാറുണ്ട്. അങ്ങനെ സമർപ്പിക്കുന്നത് ദോഷം ചെയ്യുമെന്നാണ് വിശ്വാസം. വിവാഹത്തെ സംബന്ധിച്ചുള്ള വിശ്വാസങ്ങളിൽപ്പെടുന്നതാണിത്.
 
വെറ്റിലയില്‍ കുങ്കുമം കൊണ്ട് ജയ് ശ്രീരാമന്‍ എന്നെഴുതി സ്വാമിക്ക് സമര്‍പ്പിക്കുന്നതും ശ്രീരാമനാമം എഴുതിയ ത്രികോണാകൃതിയിലുളള ധ്വജം സമര്‍പ്പിക്കുന്നതും ഉത്തമമാണ്. ഇത്തരത്തില്‍ സ്വാമിക്ക് സമര്‍പ്പിച്ച്‌ പൂജിച്ചുവാങ്ങിയ കൊടി വാഹനങ്ങളില്‍ വച്ചാല്‍ അപകടം സംഭവിക്കുകയില്ലെന്നും വിശ്വാസമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദാമ്പത്യം സുന്ദരമാക്കാൻ ഉത്തമം ഈ പൂജ !