പുരുഷന്മാര്‍ മണിക്കൂറുകളോളം ടിവിക്ക് മുമ്പില്‍ ഇരിക്കരുത്; ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്

പുരുഷന്മാര്‍ മണിക്കൂറുകളോളം ടിവിക്ക് മുമ്പില്‍ ഇരിക്കരുത്; ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ട്

ബുധന്‍, 7 ഫെബ്രുവരി 2018 (15:11 IST)
ഏറെനേരം ടിവിക്ക് മുമ്പില്‍ ഇരിക്കുന്നതും ഉറങ്ങുന്നതും ഇഷ്‌ടപ്പെടുന്നവരാണ് പല പുരുഷന്മാരും. സമയം കളയാനുള്ള പ്രധാന മാര്‍ഗമായിട്ടു പോലും പലരും ടെലിവിഷനെ ആശ്രയിക്കാറുണ്ട്. എന്നാല്‍, ഇത്തരക്കാരെ ആശങ്കയിലാഴ്‌ത്തുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.

കൂടുതല്‍ നേരം ടിവി കാണുന്നത് സ്പേം കൗണ്ട് 35 ശതമാനമായി കുറയ്‌ക്കുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് എപ്പിഡെമിയോജി നടത്തിയ പഠനങ്ങള്‍ പറയുന്നത്.

18 മുതൽ 22 വയസുവരെ പ്രായമുള്ള 200 വിദ്യാർത്ഥികളുടെ സ്പേം ശേഖരിച്ചാണ് വിദഗ്ദര്‍ പരിശീലനം നടത്തിയത്. ഇതില്‍ അധികനേരം ടി വി കാണുന്നവരുടെ സ്പേം കൗണ്ട് 37 Mn per m1 ആണെന്നു കണ്ടു. ടി വി ക്കു മുന്നിൽ അധികസമയം ഇരിക്കാത്തവരുടേത് 52 Mn per M1 ആയിരുന്നു.

മണിക്കൂറുകളോളം ടിവി കാണുന്നതുമൂലം ഫ്രീ റാഡിക്കൽ കോശങ്ങള്‍ നശിക്കുകയും ബീജത്തിന്റെ കൗണ്ട് കുറയുകയും ചെയ്യും. ഒരേ ഇരുപ്പില്‍ ഇരിക്കുകയും ക്രമം തെറ്റിയുള്ള ഭക്ഷണക്രമവും തുടരുന്നതോടെ അമ്ല സ്വഭാവമുള്ള രാസപദാർത്ഥങ്ങൾ ബീജകോശങ്ങളുടെ ചലനത്തെയും ആകൃതിയെയും തടസ്സപ്പെടുത്തി കോശമരണത്തിന് വഴിയൊരുക്കും.

ബീജത്തിന്റെ കൗണ്ട് കുറഞ്ഞ് ചലനവും ഗാഢതയും കുറയാനുമുള്ള സാധ്യതയും വളരെ കൂടുതലാണ്. കൂടാതെ, ഓരോ അരമണിക്കൂർ കൂടുന്തോറും ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ച് മരിക്കാനുള്ള സാധ്യത 45 ശതമാനം കൂട്ടുന്നതായും പഠനത്തിൽ തെളിഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ഇരുന്നുള്ള പണിയാണോ? എങ്കിൽ 'നീരാളി'യായി അവൻ കൂടെയുണ്ടാകും!