Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യബന്ധത്തിൽ തകർച്ചയുണ്ടായോ? അടുത്തത് മനോഹരമാക്കാം, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!

രണ്ടാം വിവാഹം ശുഭകരമാക്കാൻ ഇതാ ചില ടിപ്സ്!

ആദ്യബന്ധത്തിൽ തകർച്ചയുണ്ടായോ? അടുത്തത് മനോഹരമാക്കാം, ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
, തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (13:04 IST)
ചെറുപ്പക്കാരനായ ഒരു യുവായും യുവതിയും വിവാഹം കഴിച്ചു. വലിയ ആഘോഷമായി തന്നെ. അവരുടെ സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. നല്ലൊരു കുടുംബ ജീവിതം ഇരുവരും സ്വപ്നം കണ്ടു. എന്നാൽ എവിടെയോ ഇരുവർക്കും പാളിച്ചകൾ സംഭവിച്ചു. ഓട്ടത്തിനിടയിൽ അവർക്ക് അവരുടെ സന്തോഷവും സമാധാനവും നഷ്ടപെട്ടു. പിരിയുകയാണ് നല്ലതെന്ന് അവർക്ക് തോന്നി. അങ്ങനെ അവർ പിരിഞ്ഞു.
 
ഇത് ഒരാളുടെ മാത്രം കഥയല്ല, വിവാഹ മോചനം ഒരു ട്രൻഡ് ആയിമാറിയിരിക്കുന്ന ഈ കാലത്ത് ഇതുപോലുള്ള അനുഭവങ്ങളും കഥകളും സ്ഥിരമാണ്. ദീര്‍ഘനാളത്തെ ദാമ്പത്യം ഒരു മിഥ്യയാണെന്നും ജീവിതപങ്കാളിയോട് നൂറുശതമാനം സത്യസന്ധരാണെന്നും പറയുന്നത് വീമ്പുപറച്ചിലാണെന്നും ആണ് പുതിയ കണ്ടെത്തല്‍. അതായിരിക്കുമോ വിവാഹ മോചനത്തിന്റെ എണ്ണം വർധിക്കാൻ കാരണം. എന്നിരുന്നാലും, ജീവിതത്തിൽ മറ്റൊരു കൂട്ട് വേണമെന്ന് തോന്നാതിരിക്കില്ല. 
 
അങ്ങനെയൊരു രണ്ടാം‌ വിവാഹം വേണമെന്ന് തോന്നിയാൽ ചിലരെങ്കിലും രണ്ടാമതൊന്നു ആലോചിക്കും. ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും നിൽക്കും എന്നൊരു ചൊല്ലുണ്ട്. ഒരിക്കൽ കൂടി വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ ചില കാര്യങ്ങളെല്ലാം മനസ്സിലാക്കുന്നതും തിരിച്ചറിയുന്നതും നല്ലതായിരിക്കും. ആദ്യത്തെ ജീവിതത്തിൽ പറ്റിയ പാളിച്ച ഒരിക്കൽ കൂടി ഉണ്ടാകാതിരിക്കാൻ ഇത് സഹായിക്കും.
 
ദാമ്പത്യജീവിതത്തിനിടയില്‍ വ്യക്തികളെന്ന നിലയില്‍ ഭാര്യക്കും ഭര്‍ത്താവിനും നിരവധി വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും അതില്‍ മാനസിക മാറ്റമാണ് പ്രധാനവും നിര്‍ണ്ണായകവും. സന്തോഷകരമായ ഒരു ജീവിതമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പങ്കാളിയുടെ നിസാരമായ തെറ്റുകളില്‍ നിങ്ങള്‍ ശ്രദ്ധ കൊടുക്കാതിരിക്കണം. ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ നിരാശയും വളരും. അത് പാടില്ല. അവർ എന്തെങ്കിലും തെറ്റുകൾ ചെയ്താൽ ക്ഷമിക്കുമ. അവരും മനുഷ്യരാണെന്നും തെറ്റുകള്‍ സ്വാഭാവികം ആണെന്നുമുള്ള തിരിച്ചറിവ് വേണം.
 
നിങ്ങള്‍ നിങ്ങളുടെ പങ്കാളിയില്‍ കണ്ടെത്തിയ അതെ കുറവുകള്‍, ഒരുപക്ഷെ അതിലേറെ അപാകതകള്‍ നിങ്ങളെന്ന വ്യക്തിയില്‍ ഉണ്ടാകും. തെറ്റുകളും കുറവുകളും കണ്ടെത്താതെ അവരുടെ ഉള്ളിലെ നന്മ എന്താണെന്ന് തിരിച്ചറിയുക. അവരിലുള്ള നന്മയെ കണ്ടെത്തുക, നല്ല ഗുണങ്ങളെ കണ്ടെത്തുക, അവയെ തേച്ചു മിനുക്കി എടുക്കാന്‍ നിങ്ങളും കൂടെ ശ്രമിക്കുക. പങ്കാളിയുടെ സൗന്ദര്യത്തെയും നല്ല പെരുമാറ്റത്തേയും സ്നേഹിക്കുക. അവരുടെ അഭിപ്രായങ്ങളേയും മാനിക്കുക. ഓട്ടോമാറ്റിക്കലി അവർ നമ്മളെയും സ്നേഹിക്കും.
 
സൌന്ദര്യാസ്വാദനം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത് പങ്കാളിയുടെ ബാഹ്യ സൌന്ദര്യത്തെ ആസ്വദിക്കളും കണ്ടെത്തലും അല്ല, മറിച്ച് ഹൃദയത്തിന്റെ ഉള്ളറകളില്‍ ഒളിഞ്ഞു കിടക്കുന്നു നൈര്‍മ്മല്യത്തെ ഉണര്‍ത്തി എടുക്കലാണ്, അവരെ ഉപാധികളില്ലാതെ സ്നേഹിക്കലാണ്. അപ്പോൾ കുറവുകളും പ്രശ്നങ്ങളും എന്താണെന്ന് പോലും നമ്മൾ മറക്കും. ദാമ്പത്യം അത്രമേല്‍ സുഖകരമായി മാറും. പ്രത്യേകം ശ്രദ്ധിക്കേണ്ടത്, ആദ്യ വിവാഹമോ അതിലെ ബന്ധങ്ങളോ ഒരിക്കലും നിങ്ങൾക്കിടയിൽ ഒരു ചർച്ചയാകരുത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുരികം വളർന്നെന്ന് കരുതി ബ്യൂട്ടിപാർലറിലേക്ക് ഓടുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കണം