Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പോര്‍ട്സ്‌ സ്കൂള്‍ പ്രവേശനം

സ്പോര്‍ട്സ്‌ സ്കൂള്‍ പ്രവേശനം
തിരുവനന്തപുരം , ചൊവ്വ, 30 മാര്‍ച്ച് 2010 (18:18 IST)
ജി വി രാജാ സ്പോര്‍ട്സ്‌ സ്കൂള്‍, കണ്ണൂര്‍ സ്പോര്‍ട്സ്‌ ഡിവിഷന്‍ എന്നീ സ്ഥാപനങ്ങളിലേയ്ക്ക്‌ 2010 - 11 അദ്ധ്യയന വര്‍ഷം എട്ടാം ക്ലാസിലേയ്ക്ക്‌ പ്രവേശനത്തിനുള്ള റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചു.

പ്രഥമ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കുട്ടികള്‍ക്ക്‌ അഡ്മിഷന്‍ മെമ്മോ അവര്‍ ഇപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ അയയ്ക്കും. അഡ്മിഷന്‍ ലഭിക്കുന്ന കുട്ടികള്‍ മെയ്‌ 10 ന്‌ മുമ്പ്‌ സ്കൂളില്‍ പ്രവേശനം നേടണം. ഒഴിവുവരുന്ന സീറ്റുകളിലേക്ക് റിസര്‍വ്‌ ലിസ്റ്റില്‍ നിന്നും റാങ്ക്‌ നമ്പര്‍ പ്രകാരം പ്രവേശനം നല്‍കും.

എല്ലാ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുകളില്‍ നിന്നും റാങ്ക്‌ ലിസ്റ്റ്‌ സംബന്ധിച്ച വിവരങ്ങള്‍ അറിയാം.

Share this Story:

Follow Webdunia malayalam