Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേവി റിക്രൂട്മെന്‍റ്

നേവി റിക്രൂട്മെന്‍റ്
തിരുവനന്തപുരം , ചൊവ്വ, 30 മാര്‍ച്ച് 2010 (18:18 IST)
അവിവാഹിതരായ പുരുഷന്‍മാര്‍ക്ക്‌ നേവിയിലെ സെയിലര്‍ എന്‍ട്രിയിലേക്ക് ഐ എന്‍ എസ്‌ കടമ്പ, നേവല്‍ ബേസ് പി ഒ, കാര്‍വാര്‍- 681308 വിലാസത്തില്‍ ഏപ്രില്‍ എട്ടിന്‌ നടക്കുന്ന റിക്രൂട്ട്മെന്‍റ് ഡ്രൈവില്‍ പങ്കെടുക്കാം.

യോഗ്യത: കണക്ക്‌/ഫിസിക്സ്‌ ഐച്ഛിക വിഷയമായും കെമിസ്ട്രി/ബയോളജി/കമ്പ്യൂട്ടര്‍ വിഷയങ്ങള്‍ ഓപ്ഷണലായും പ്ലസ്‌ ടു/ തത്തുല്യം. 1989 ആഗസ്റ്റ്‌ ഒന്നിനും ജൂലായ്‌ 31നും ഇടയില്‍ ജനിച്ചവരാവണം. ഫിസിക്കല്‍ ടെസ്റ്റിന്റെയും മെഡിക്കല്‍ പരിശോധനയുടേയും എഴുത്ത്‌ പരീക്ഷയുടെയും അടിസ്ഥാനത്തില്‍ യോഗ്യത നേടുന്നവര്‍ക്കാണ്‌ നിയമനം.

പ്രായം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും 10 രൂപയുടെ സ്റ്റാമ്പ്‌ ഒട്ടിച്ച കവറും ഹാജരാക്കണം. കൂടുതല്‍ വിവരം ജില്ലാ എംപ്ലോയ്‌മന്റ്്‌ എക്സ്ചേഞ്ച്‌/യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്റ്‌ ഗൈഡന്‍സ്‌ ബ്യൂറോ എന്നിവിടങ്ങളില്‍ അറിയാം.

Share this Story:

Follow Webdunia malayalam