Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണസദ്യയുടെ സവിശേഷതകള്‍ ഇവയൊക്കെ

ഓണസദ്യയുടെ സവിശേഷതകള്‍ ഇവയൊക്കെ

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 25 ഓഗസ്റ്റ് 2023 (16:18 IST)
ഓണത്തിന്റെ പ്രധാനാകര്‍ഷണമാണ് ഓണസദ്യ. കാളന്‍, ഓലന്‍, എരിശ്ശേരി എന്നിവയാണ് ഓണസദ്യയില്‍ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കണക്ക്. ഇടത്തരം പപ്പടം ആയിരിക്കും ഉണ്ടാകുക. ചേന, പയര്‍, വഴുതനങ്ങ, പാവക്ക, ശര്‍ക്കരപുരട്ടിക്ക് പുറമേ പഴനുറുക്കും പഴവും പാലടയും പ്രഥമനും. നാക്കിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്. സദ്യയ്ക്ക് പച്ചമോര് നിര്‍ബന്ധമാണ്. ആവശ്യമാണെങ്കില്‍ രസവും ഉണ്ടാക്കാറുണ്ട്.
 
അത്തച്ചമയം, ഓണത്തെയ്യം, വേലന്‍ തുള്ളല്‍, ഓണേശ്വരന്‍ (ഓണപ്പൊട്ടന്‍), ഓണവില്ല് എന്നിവയാണ് പ്രാദേശികമായി നടത്താറുള്ള ഓണാഘോഷങ്ങള്‍. ആട്ടക്കളം കുത്തല്‍, കൈകൊട്ടിക്കളി, പുലിക്കളി, ഓണക്കുമ്മാട്ടി (കുമ്മാട്ടിക്കളി), ഓണത്തല്ല്, ഓണംകളി, ഓച്ചിറക്കളി, കമ്പിത്തായം കളി, ഭാരക്കളി, നായയും പുലിയും വെയ്ക്കല്‍, ആറന്മുള വള്ളംകളി, തലപന്തു കളി, കിളിത്തട്ടുകളി, സുന്ദരിക്ക് പൊട്ട്കുത്ത് തുടങ്ങിയ കളികളും ഓണവുമായി ബന്ധപ്പെട്ട് നടത്താറുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച എല്ലാകാര്യങ്ങളിലും വിജയം