Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അധികാരവും നിയമങ്ങളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു അവളെ’: പ്രതികരണങ്ങളുമായി ജിവി പ്രകാശ്

‘അധികാരവും നിയമങ്ങളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു അവളെ’: ജിവി പ്രകാശ്

‘അധികാരവും നിയമങ്ങളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു അവളെ’: പ്രതികരണങ്ങളുമായി ജിവി പ്രകാശ്
ചെന്നൈ , ശനി, 2 സെപ്‌റ്റംബര്‍ 2017 (11:40 IST)
മെഡിക്കല്‍ പ്രശേനം കിട്ടാത്തതിനെത്തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥി അനിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി തമിഴ് ചലച്ചിത്ര താരവും സംഗീത സംവിധായകനുമായ ജിവി പ്രകാശ്. ക്രൂരമായ കൊലപാതകമാണിതെന്നായിരുന്നു ജിവി പ്രകാശിന്റെ പ്രതികരണം.
 
അനിത ആത്മഹത്യചെയ്‌തെന്ന വാര്‍ത്ത പുറത്തു വന്നതിനു ആദ്യ പ്രതികരണവുമായെത്തിയ വ്യക്തി കൂടിയാണ് ജിവി പ്രകാശ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് അദ്ദേഹം ഉയര്‍ത്തിയത്.
 
‘ഡോക്ടറകാണമെന്ന സ്വപ്‌നത്തോടെ ജനിച്ച പെണ്‍കുട്ടിയായിരുന്നു അനിത. ശുചിമുറി വരെയില്ലാത്ത വീട്ടിലാണ് അവള്‍ ജനിച്ചത്. അധികാരവും നിയമങ്ങളും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു അവളെ.’ പ്രകാശ് തന്റെ ട്വീറ്റില്‍ പറഞ്ഞു. 
 
അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിത. പ്ലസ് ടുവില്‍ 1200ല്‍ 1176 മാര്‍ക്കോടെയാണ് അനിത വിജയിച്ചത്. അരിയല്ലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത.
 
പ്ലസ് ടു ബോര്‍ഡ് പരീക്ഷയില്‍ 1176 മാര്‍ക്ക് ലഭിച്ചിരുന്നെങ്കിലും നീറ്റ് പരീക്ഷയില്‍ അനിതയ്ക്ക് 700ല്‍ 86 മാര്‍ക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. സ്‌കൂളില്‍ തന്നെ ഏറ്റവും അധികം മാര്‍ക്ക് ലഭിച്ചിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എല്ലാത്തിനും കൂട്ടുനിന്നു? നടി ആക്രമിക്കപ്പെടുമെന്ന് കാവ്യയ്ക്ക് അറിയാമായിരുന്നു?