Select Your Language

Notifications

webdunia
webdunia
webdunia
webdunia

പോളിയോ വാക്സിന്‍ സുരക്ഷിതം, വ്യാജസന്ദേശങ്ങള്‍ വിശ്വസിക്കരുത്: കേന്ദ്ര ആരോഗ്യ മന്ത്രാലയം

പോളിയോ വാക്സിന്‍ സുരക്ഷിതം, വ്യാജസന്ദേശങ്ങള്‍ വിശ്വസിക്കരുത്: കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി , വെള്ളി, 5 ഒക്‌ടോബര്‍ 2018 (21:13 IST)
പോളിയോ വാക്‍സിന്‍ സംബന്ധിച്ച് ഏറെ അഭ്യൂഹങ്ങളും തെറ്റായ വാര്‍ത്തകളും പ്രചരിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. വാട്സ്‌ആപ്പ് ഗ്രൂപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട വ്യാജപോസ്റ്റുകള്‍ പറന്നുകളിച്ചുകൊണ്ടേയിരിക്കുന്നു.
 
വൈറസ് ബാധയുള്ള പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി എത്തുന്നുണ്ടെന്നും കരുതിയിരിക്കണമെന്നുമുള്ള വ്യാജ സന്ദേശങ്ങളാണ് ജനങ്ങളെ ആശങ്കാകുലരാക്കിയത്. എന്നാല്‍ ഇത്തരം വ്യാജപ്രചരണങ്ങളില്‍ കുടുങ്ങി കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കുന്നതില്‍ നിന്ന് മാതാപിതാക്കള്‍ വിട്ടുനില്‍ക്കരുതെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശം.
 
കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കുന്നു. “കുട്ടികളുടെ ആരോഗ്യത്തിനായി നല്‍കുന്ന പോളിയോ തുള്ളി മരുന്ന് പൂര്‍ണമായും സുരക്ഷിതമാണ്. പതിറ്റാണ്ടുകളായി പോളിയോ വാക്സിന്‍ കുട്ടികളെ ഭിന്നശേഷി അവസ്ഥയില്‍ നിന്ന് രക്ഷിക്കുന്നു. അത് ഇനിയും തുടരും. മാതാപിതാക്കള്‍ തീര്‍ച്ചയായും കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ നല്‍കേണ്ടതാണ്” - ഇതാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
 
വാട്സ് ആപ്പ് റൂമറുകളില്‍ ജനങ്ങള്‍ വഞ്ചിതരാകരുതെന്നാണ് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രാലയങ്ങളും അറിയിച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷേത്രങ്ങളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് ആർക്കും തടയാനാവില്ല: ജസ്റ്റിസ് ദീപക് മിശ്ര