Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ അഭയാര്‍ത്ഥികളായിരിക്കുന്ന മുസ്ലിംങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്, സാമ്പത്തിക വളര്‍ച്ചയിലേക്കു രാജ്യം അതിവേഗം നീങ്ങുകയാണ്: മോഹന്‍ ഭാഗവത്

മ്യാന്മറില്‍ നിന്നും അടിച്ചോടിച്ചവര്‍ക്ക് ഇന്ത്യ എന്തിനു സുരക്ഷയൊരുക്കുന്നു? - മോഹന്‍ ഭാഗവത്

ഇന്ത്യയില്‍ അഭയാര്‍ത്ഥികളായിരിക്കുന്ന മുസ്ലിംങ്ങള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്, സാമ്പത്തിക വളര്‍ച്ചയിലേക്കു രാജ്യം അതിവേഗം നീങ്ങുകയാണ്: മോഹന്‍ ഭാഗവത്
, ശനി, 30 സെപ്‌റ്റംബര്‍ 2017 (11:34 IST)
സാമ്പത്തിക വളര്‍ച്ചയിലേക്കു രാജ്യം അതിവേഗം നീങ്ങുകയാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ചൈനമായുള്ള ദോക് ലാം സംഘര്‍ഷം പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടതായും മോഹന്‍ഭാഗവത് വ്യക്തമാക്കി. ആര്‍എസ്എസ് സ്ഥാപിതമായതിന്റെ വാഎഷിക ദിനത്തില്‍ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
രോഹിൻഗ്യ മുസ്‍ലിംകള്‍ക്ക് അഭയം നല്‍കേണ്ട ആവശ്യം ഇന്ത്യയ്ക്കില്ലെന്നും അത് ഇന്ത്യയ്ക്ക് ഭീഷണിയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്ത്യയില്‍ അഭയാര്‍ഥികളായെത്തിയിരിക്കുന്ന രോഹിന്‍ഗ്യ മുസ്‍ലിംകള്‍ രാജ്യസുരക്ഷയ്ക്കു വലിയ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. 
 
ഭീകരരുമായുള്ള ബന്ധത്തിന്റെ പേരിലാണു രോഹിൻഗ്യകളെ മ്യാൻമറിൽനിന്നു പുറത്താക്കുന്നത്.  ഇവരെ മാനുഷിക പരിഗണനയുടെ പേരില്‍ താമസിപ്പിക്കുന്നത് ഇന്ത്യയ്ക്ക് തന്നെ വലിയ ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘കണ്ണടച്ചാല്‍ ഇരുട്ടാകുന്നതല്ല ചരിത്രം’ - വിടി ബല്‍‌റാമിനു മറുപടിയുമായി എസ് എഫ് ഐ