Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഷേധം ഫലം കണ്ടു; തൂത്തുക്കുടി സ്റ്റെർലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാരിന്റെ ഉത്തരവ്

ചെന്നൈ , തിങ്കള്‍, 28 മെയ് 2018 (17:38 IST)
രാജ്യാന്തര ശ്രദ്ധയാകർഷിച്ച തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണ പ്ലാന്റ് അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ ഉത്തരവിട്ടു. സമീപ പ്രദേശങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ഉത്തരവ്.

പ്ലാറ്റിനെതിരെ സമീപവാസികള്‍ നടത്തിയ പ്രതിഷേധത്തിനു നേര്‍ക്ക് പൊലീസ് നടത്തിയ വെടിവയ്‌പ്പില്‍ 13പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്കാണ് പൊലീസ് നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റത്.

പൊലീസ് നടത്തിയ നരനായാട്ട് ദേശീയശ്രദ്ധയാകര്‍ഷിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്ത് ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ തമിഴ്നാട്ടിൽ ബന്ദ് നടത്തിയിരുന്നു. പ്രതിഷേധം ശക്തമായി തുടര്‍ന്നതോടെയാണ് പ്ലാന്റ് പൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സേലത്ത് ചികിത്സയിലിരുന്ന മലയാളി യുവാവിന്റെ ആന്തരിക അവയവങ്ങൾ മോഷ്ടിച്ച സംഭവം; അന്വേഷിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി