Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്‌ത സംഭവം; വിശദീകരണവുമായി സിദ്ദു രംഗത്ത്

പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്‌ത സംഭവം; വിശദീകരണവുമായി സിദ്ദു രംഗത്ത്

പാക് സൈനിക മേധാവിയെ ആലിംഗനം ചെയ്‌ത സംഭവം; വിശദീകരണവുമായി സിദ്ദു രംഗത്ത്
ന്യൂഡല്‍ഹി , ചൊവ്വ, 21 ഓഗസ്റ്റ് 2018 (16:18 IST)
പാകിസ്ഥാന്‍ സൈനിക മേധാവിയെ ആലിംഗനം ചെയ്‌ത സംഭവം വന്‍ വിവാദമായതോടെ  വിശദീകരണവുമായി പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്‌ജോത് സിംഗ് സിദ്ദു രംഗത്ത്.

പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയെ താന്‍ ആലിംഗനം ചെയ്തതു വൈകാരിക സന്ദര്‍ഭത്തിലാണ്. ഗുരു നാനാക്കിന്റെ 550മത് ജന്മവാര്‍ഷികത്തില്‍ കര്‍താര്‍പുര്‍ ഗുരുദ്വാരയിലേക്കുള്ള പാത തുറക്കുന്നതിനെക്കുറിച്ച് പാകിസ്ഥാന്‍ ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞപ്പോള്‍ തനിക്ക് അതിയായ സന്തോഷം തോന്നി. ഈ സംഭവമാണ് ബജ്‌വയെ ആലിംഗനം ചെയ്യുന്നതിന് കാരണമായതെന്നും സിദ്ദു പറഞ്ഞു.

ഞാന്‍ ബജ്‌വയെ ആലിംഗനം ചെയ്‌ത സംഭവം വലിയ വിവാദമാക്കേണ്ടതില്ല. മുമ്പും സമാനമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ജനാധിപത്യ രാജ്യമാണ്, അതിനാല്‍ എല്ലാവര്‍ക്കും അഭിപ്രായം രേഖപ്പെടുത്താനുള്ള സ്വാതന്ത്രമുണ്ടെന്നും സിദ്ദു വ്യക്തമാക്കി.

ബിജെപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നവാസ് ഷെരീഫീനെ ക്ഷണിച്ചിരുന്നു. മോദി ലാഹോറിലേക്ക് അപ്രതീക്ഷിത സന്ദര്‍ശനം നടത്തുകയും ചെയ്‌തിരുന്നു. അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പോയി ലാഹോറിലേക്ക് സൌഹൃദബസ് സര്‍വ്വീസ് ആരംഭിച്ചതാ‍യും സിദ്ദു കൂട്ടിച്ചേര്‍ത്തു.

ബജ്‌വയെ ആലിംഗനം ചെയ്‌ത നടപടിയില്‍ ബിജെപി നേതാക്കളടക്കമുള്ളവര്‍ സിദ്ദുവിനെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കി രംഗത്തുവന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെടുതിയെ നേരിടാൻപോലും കേരളത്തിന് സൌജന്യ അരിയില്ല; കേന്ദ്രം നല്‍കിയ 89.540 മെട്രിക് ടണ്‍ അരിയ്ക്ക് 233 കോടി നൽകണം, ഇല്ലെങ്കിൽ ദുരിതാശ്വാസ ഫണ്ടിൽ നിന്നും കുറക്കും