Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘പാവാടയിട്ട സ്ത്രീകളെ കാണണമെങ്കില്‍ സ്ത്രീകളുടെ ഹോക്കി കാണാന്‍ പോകുന്നതായിരിക്കും നല്ലത്’: രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ്

‘ആര്‍‌എസ്‌എസിലെ സ്ത്രീകളുടെ എണ്ണത്തെ കുറിച്ച് ആശങ്കപ്പെടുന്ന സമയം കൊണ്ട് സ്വന്തം പാര്‍ട്ടിയുടെ അടിത്തറയെ കുറിച്ച് ആലോചിക്കണം’: മന്‍‌മോഹന്‍

‘പാവാടയിട്ട സ്ത്രീകളെ കാണണമെങ്കില്‍ സ്ത്രീകളുടെ ഹോക്കി കാണാന്‍ പോകുന്നതായിരിക്കും നല്ലത്’: രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍എസ്എസ്
ന്യൂഡല്‍ഹി , വ്യാഴം, 12 ഒക്‌ടോബര്‍ 2017 (17:40 IST)
ആര്‍എസ്എസ് ശാഖകളില്‍ ഷോര്‍ട്ട്‌സ് ധരിച്ച് ഏതെങ്കിലും സ്ത്രീകള്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ടോയെന്ന കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനെതിരെ ആര്‍എസ്എസ് രംഗത്ത്. പാവാടയിട്ട സ്ത്രീകളെ കാണണമെങ്കില്‍ സ്ത്രീകളുടെ ഹോക്കി കാണാന്‍ പോകുന്നതായിരിക്കും നല്ലതെന്ന് ആര്‍‌എസ്‌എസ് നേതാവ് മന്‍‌മോഹന്‍ പ്രതികരിച്ചു. 
 
ആര്‍‌എസ്‌എസിന്റെ കാമ്പുകളില്‍ ഇപ്പോള്‍ പുരുഷന്മാര്‍ക്കാണ് പ്രാധിനിത്യം. അതിനര്‍ത്ഥം സ്ത്രീ പ്രാധിനിത്യമില്ലെന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിലെ സ്ത്രീ പ്രാധിനിത്യത്തെ ആര്‍‌എസ്‌എസുമായി താരതമ്യം ചെയ്യാനാണ് രാഹുല്‍ ശ്രമിക്കുന്നതെന്നും അത്തരമൊരു താരതമ്യത്തിന് നില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍‌എസ്‌എസിലെ സ്ത്രീകളുടെ എണ്ണത്തെ കുറിച്ച് ആശങ്കപ്പെടുന്ന സമയം കൊണ്ട് സ്വന്തം പാര്‍ട്ടിയുടെ അടിത്തറയെ കുറിച്ച് രാഹുല്‍ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോളാര്‍ റിപ്പോര്‍ട്ട് ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള നീക്കമാണ് പിണറായി വിജയൻ നടത്തുന്നത്: ചെന്നിത്തല