Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരിയാറും ലെനിനും ഒരുപോലെ, ബിജെപിയുടേത് പ്രാകൃത പ്രവര്‍ത്തി: ആഞ്ഞടിച്ച് രജനികാന്ത്

തമിഴ് മക്കളുടെ ധൈര്യത്തിന് മുന്നില്‍ മുട്ടിടിച്ച് ബിജെപി

പെരിയാറും ലെനിനും ഒരുപോലെ, ബിജെപിയുടേത് പ്രാകൃത പ്രവര്‍ത്തി: ആഞ്ഞടിച്ച് രജനികാന്ത്
, വെള്ളി, 9 മാര്‍ച്ച് 2018 (09:12 IST)
ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ബിജെപി അക്രമരഹിതമായ ആഘോഷമായിരുന്നു ത്രിപുരയില്‍ അഴിച്ചു വിട്ടത്. അതിന്റെ ബാക്കിയായി തമിഴ്നാട്ടിലെ ബിജെപിയും അക്രമണത്തിന് ആഹ്വാനം ചെയ്തിരുന്നു. ത്രിപുരയിലെ ലെനിന്‍ പ്രതിമ തകര്‍ത്തതിന് പിന്നാലെ തമിഴ്നാട്ടിലെ പെരിയാര്‍ പ്രതിമ തകര്‍ക്കുമെന്ന് ആഹ്വാനം ഉണ്ടായി. 
 
തമിഴ്‌നാട് ബിജെപി നേതാവായ എച്ച്. രാജയാണ് പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്ന ആഹ്വാനവുമായി രംഗത്തെത്തിയത്. പെരിയാറിന്റെ പ്രതിമ തകര്‍ക്കണമെന്ന ബിജെപിയുടെ ചിന്താഗതി പ്രാകൃതമാണെന്ന് രജനികാന്ത് അഭിപ്രായപ്പെട്ടു. 
 
പ്രതിമ പൊളിക്കലുകളെ അംഗീകരിക്കാന്‍ കഴിയില്ല. എച്ച് രാജ പറഞ്ഞതുപോലുള്ള പ്രതിമ പൊളിക്കലുകള്‍ തികച്ചും പ്രാകൃതമായ പ്രവര്‍ത്തിയാണ്. താന്‍ ശക്തിയായി ഇതിനെ അപലപിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 
 
രാജയുടെ പ്രഖ്യാപനം തമിഴ്നാട്ടില്‍ ഏറെ പ്രതിഷേധത്തിന് വഴിതെളിച്ചി‌രുന്നു. പരാമര്‍ശം വിവാദമായതോടെ രാജ ക്ഷമ പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഒപ്പം, പെരിയാറിന്റെ പ്രതിമ പൊളിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ ബിജെപി നേതാക്കളെല്ലാം കൂട്ടാമായി മാപ്പുപറഞ്ഞ് തടിതപ്പിയിരുന്നു. 
 
പ്രതിമയില്‍ തൊട്ടാല്‍ കയ്യും കാലും വെട്ടി തുണ്ടുതുണ്ടമാക്കുമെന്ന് വൈക്കോ പറയുകയും ചെയ്തു. കമല്‍ ഹാസ്സനും സ്റ്റാലിനും തുടങ്ങിയ പ്രമുഖര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍, പെരിയാറിനെതിരായ പരാമർശത്തിൽ രാജ ക്ഷമ പറഞ്ഞാൽ പോരെന്ന് നടനും മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽ ഹാസൻ. നേരത്തേ രാജ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സത്യരാജ് രംഗത്തെത്തിയിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുടെ പ്രത്യേക ഇടപെടല്‍; ഡെപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ ആദ്യമായി അംഗപരിമിതന് നിയമനം