Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോണ്‍ഗ്രസിൽ ഇനി പുതുയുഗം; രാഹുൽ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിച്ചു - 16ന് സ്ഥാനമേറ്റെടുക്കും

കോണ്‍ഗ്രസിൽ ഇനി പുതുയുഗം; രാഹുൽ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിച്ചു - 16ന് സ്ഥാനമേറ്റെടുക്കും

കോണ്‍ഗ്രസിൽ ഇനി പുതുയുഗം; രാഹുൽ ഗാന്ധിയെ അധ്യക്ഷനായി പ്രഖ്യാപിച്ചു - 16ന് സ്ഥാനമേറ്റെടുക്കും
ന്യൂഡൽഹി , തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (16:11 IST)
രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. മറ്റാരും നോമിനേഷന്‍ നല്‍കാതിരുന്നതിനാല്‍ രാഹുലിനെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.

16ന് സോണിയ ഗാന്ധി എഐസിസിയെ അഭിസംബോധന ചെയ്യുന്നതിനു പിന്നാലെ രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കും.

രാഹുലിനായി 89 പത്രികളാണ് സമർപ്പിക്കപ്പെട്ടത്. എല്ലാം അംഗീകരിച്ചു. സ്ഥാനാർത്ഥിയായി രാഹുൽ മാത്രമെ രംഗത്ത് ഉണ്ടായിരുന്നു എന്നതിനാൽ തന്നെ അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നെന്ന് മുല്ലപ്പള്ളി വിശദീകരിച്ചു.

19 വർഷത്തിനു ശേഷമുള്ള അധ്യക്ഷസ്ഥാന മാറ്റം ആഘോഷമാക്കാനാണു കോൺഗ്രസ് തീരുമാനം. സ്വാതന്ത്ര്യം ലഭിച്ചശേഷം അധ്യക്ഷനാകുന്ന 17മത്തെ നേതാവാണു രാഹുല്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വൈറ്റിലയില്‍ ഏറ്റവും വലിയ കുരുക്കുണ്ടാക്കിയ മുഖ്യമന്ത്രി എന്നല്ല, കേരളത്തിലെ ഭാവി ഗതാഗതം ശാസ്ത്രീയമായി വിഭാവനം ചെയ്ത മുഖ്യമന്ത്രി എന്നാകട്ടെ അങ്ങയുടെ പേര്; പോസ്റ്റ് വൈറലാകുന്നു