Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലയൻസിന് പ്രധാനമന്ത്രി നൽകിയത് 30,000 കോടി: റഫേലിൽ നടന്നത് വലിയ അഴിമതിയെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

റിലയൻസിന് പ്രധാനമന്ത്രി നൽകിയത് 30,000 കോടി: റഫേലിൽ നടന്നത് വലിയ അഴിമതിയെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി
, വ്യാഴം, 11 ഒക്‌ടോബര്‍ 2018 (15:55 IST)
ഡൽഹി: റഫേൽ കരാറിൽ നടന്നത് വലിയ അഴിമതിയെന്ന് ആവർത്തിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നരേന്ദ്ര മോദി അനിൽ അംബാനിക്ക് 30,000 കോടി നൽകിയെന്നും രഹുൽ ഗാന്ധി ആരോപിച്ചു. റഫേൽ ഇടപാടിൽ റിലയൻസ് ഡിഫൻസിനെ പങ്കു ചേർക്കണമെന്നത് നിർബന്ധിതമായിരുന്നു എന്ന് ഫ്രഞ്ച് ഡിഫൻസ് കമ്പനിയായ ദസൌൾട്ട് ഏവിയേഷൻ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണം.
 
എന്തിനു വേണ്ടിയാണ് തിരക്കിട്ട് പ്രതിരോധമന്ത്രി നിർമല സീതാരാമൻ ഫ്രാൻസിലെ റാഫേൽ പ്ലാന്റിലേക്ക് പോയത് എന്ന് രാഹുൽ ഗാന്ധി ചോദ്യമുന്നയിച്ചു. എതോ ചില കാര്യങ്ങൾ മറച്ചുവക്കുന്നതിനായാണ് പ്രതിരോധമന്ത്രി തിടുക്കത്തിൽ ഫ്രാൻസിലേക്ക് പോയത്. അഴിമതി വാർത്തയാകാതിരിക്കാൻ മാധ്യമങ്ങളുടെ മേൽ സമ്മർദ്ദമുണ്ടെന്നും രാഹുൽ ആരോപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുസ്‌ലിം പള്ളികളിൽ സ്ത്രീപ്രവേശനം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി