Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ തിരിച്ചടിക്കുമോ ?; ഭയത്തോടെ പാകിസ്ഥാന്‍, അതിര്‍ത്തിയില്‍ ജാഗ്രതാ നിർദേശം

ഇന്ത്യ തിരിച്ചടിക്കുമോ ?; ഭയത്തോടെ പാകിസ്ഥാന്‍, അതിര്‍ത്തിയില്‍ ജാഗ്രതാ നിർദേശം
ന്യൂഡല്‍ഹി , ശനി, 16 ഫെബ്രുവരി 2019 (18:37 IST)
പാക് ഭീകരര്‍ പുല്‍‌വാമയില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന റിപ്പോര്‍ട്ട് ശക്തമായതോടെ അതിര്‍ത്തിയില്‍ സൈന്യത്തിന് പാകിസ്ഥാന്‍ ജാഗ്രതാ നിർദേശം നൽകി.

പാകിസ്ഥാന് തിരിച്ചടി നല്‍കണമെന്ന ആവശ്യം ശക്തമായതും ഇന്ത്യയില്‍ ചര്‍ച്ചകള്‍ സജീവമായതുമാണ് പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നത്. അതിര്‍ത്തിയിലേക്ക് കൂറ്റുതല്‍ സൈന്യത്തെ അയക്കാനും പാക് സര്‍ക്കാരില്‍ സമ്മര്‍ദ്ദമുണ്ട്.

അതേസമയം, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‍നാഥ് സിംഗിന്റെ വസതിയിൽ ഉന്നതതലയോഗം നടന്നു. ഇന്റലിജന്‍സ് മേധാവികളും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചര്‍ച്ചയില്‍ പങ്കെടുത്തു. എന്നാല്‍ തെളിവുകളും അന്വേഷണവുമില്ലാതെ ഇന്ത്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.

തെളിവുകളുണ്ടെങ്കില്‍ ഇന്ത്യ കൈമാറണം. ഭീകരവാദം പാകിസ്ഥാന്റെ അജണ്ടയല്ല. തെളിവുകൾ നൽകിയാൽ അന്വേഷണത്തിനും സഹകരിക്കാൻ തയ്യാറാണ്. തെളിവുകൾ പരിശോധിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കാൻ പാകിസ്ഥാനും തയ്യാറാണ്. പാകിസ്ഥാനെ ഒറ്റപ്പെടുത്താമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും പാക് വിദേശകാര്യ മന്ത്രി മെഹമൂദ് ഖുറേഷി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുറഞ്ഞ ചിലവിൽ പറക്കാൻ അവസരം, എല്ലാ റൂട്ടുകളിലും മികച്ച ഓഫർ പ്രഖ്യാപിച്ച് എയർ ഏഷ്യ !