Select Your Language

Notifications

webdunia
webdunia
webdunia
webdunia

അര്‍ദ്ധരാത്രി വരെ നീണ്ട നാടകീയതകള്‍; ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു

അര്‍ദ്ധരാത്രി വരെ നീണ്ട നാടകീയതകള്‍; ഗോവ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു
പനാജി , ചൊവ്വ, 19 മാര്‍ച്ച് 2019 (07:43 IST)
അര്‍ദ്ധരാത്രി വരെ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്കൊപ്പം 11മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന് വാശിപിടിച്ചു നിന്ന രണ്ട് ഘടകകക്ഷികൾക്കും ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയാണ് ബിജെപി സംസ്ഥാനത്ത് ഭരണം നിലനിറുത്തിയത്.

മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എംജിപി) പ്രതിനിധി സുധിൻ ധവാലികർ, ഗോവ ഫോർവേഡ് പാർട്ടി (ജിഎഫ്പി) അംഗം വിജയ് സർദേശായി എന്നിവരാണ് ഉപമുഖ്യമന്ത്രിമാരാവുക.

രാത്രി രണ്ട് മണിയടെയായിരുന്നു സത്യപ്രതിജ്ഞ. രാത്രി 12 മണിക്കാണ് ബിജെപി നേതാക്കള്‍ ഗവര്‍ണ്ണറെ കണ്ട് ചര്‍ച്ച നടത്തിയത്. 14 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ബിജെപി നീക്കങ്ങള്‍ക്ക് മുമ്പില്‍ പരാജയപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വടകരയിൽ ശക്തനായ സ്ഥാനാർത്ഥി വേണം, മുല്ലപ്പള്ളി തന്നെ മത്സരിക്കണം എന്ന ആവശ്യം ശക്തമാകുന്നു, നിലപാട് വ്യക്തമാക്കി ആർ എം പിയും