Select Your Language

Notifications

webdunia
webdunia
webdunia
webdunia

പദ്മാവത് വീണ്ടും കോടതിയിലേക്ക്; ഹർജി നാളെ പരിഗണിക്കും

പദ്മാവത് വീണ്ടും കോടതിയിലേക്ക്; ഹർജി നാളെ പരിഗണിക്കും

പദ്മാവത് വീണ്ടും കോടതിയിലേക്ക്; ഹർജി നാളെ പരിഗണിക്കും
ന്യൂഡൽഹി , ബുധന്‍, 17 ജനുവരി 2018 (15:31 IST)
പദ്മാവത് സിനിമയുടെ റിലീസിന് ചില സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് സിനിമയുടെ നിര്‍മാതാക്കള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സിനിമയുടെ നിർമാതാക്കളായ വിയകോം സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

നാലു സംസ്ഥാനങ്ങളിൽ പദ്മാവത്  സിനിമ നിരോധിച്ച നടപടി നീക്കണമെന്നാവശ്യപ്പെട്ടാണ് നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. മധ്യപ്രദേശ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവടങ്ങളിലാണ് രജ്പുത് കർണി സേനയുടെ കടുത്ത പ്രതിഷേതത്തെ തുടര്‍ന്ന് പദ്മാവതിന്റെ റിലീസ് നിരോധിച്ചത്‌.

സെൻസർ ബോർഡിന്റെ നിർദേശങ്ങൾ പാലിച്ചിട്ടും റിലീസ് തടയുന്നുവെന്നും ഈ മാസം ഇരുപത്തിയഞ്ചിന് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാന്‍ അനുവദിക്കണമെന്നുമാണ് നിർമാതാക്കൾ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയുടെ പേര് മാറ്റുന്നതുള്‍പ്പടെ ആകെ അഞ്ച് മാറ്റങ്ങള്‍ വരുത്തിയ ശേഷമാണ്‌ സെന്‍സര്‍ ബോര്‍ഡ് സിനിമയ്‌ക്ക് U\A സര്‍ട്ടിഫിക്കറ്റ് നല്‍കിയത്‌.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടതുമുന്നണിയുടേത് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയമാണെന്ന് പിസി ജോര്‍ജ്; ബാര്‍ കോഴക്കേസ് സത്യമാണെന്ന് ജനങ്ങള്‍ക്കറിയാം