Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിന് കൈത്താങ്ങായി ഗൂഗിളും; സംസ്ഥാനത്തിന് നല്‍കുന്നത് കോടികള്‍

കേരളത്തിന് കൈത്താങ്ങായി ഗൂഗിളും; സംസ്ഥാനത്തിന് നല്‍കുന്നത് കോടികള്‍

കേരളത്തിന് കൈത്താങ്ങായി ഗൂഗിളും; സംസ്ഥാനത്തിന് നല്‍കുന്നത് കോടികള്‍
ന്യൂഡല്‍ഹി/തിരുവനന്തപുരം , ചൊവ്വ, 28 ഓഗസ്റ്റ് 2018 (17:06 IST)
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളും രംഗത്ത്.

കഷ്‌ടത അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസ പദ്ധതികൾക്കുമായി 7 കോടി രൂപ നല്‍കുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയത്.

അതേസമയം, കേരളത്തിന് സഹായവുമായി കൂടുതല്‍ പേര്‍ രംഗത്തുവരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാലറി ചലഞ്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ (തിങ്കളാഴ്‌ച വരെയുള്ള കണക്ക്) 713.92 കോടി രൂപ ലഭിച്ചു. 3.91 ലക്ഷം പേർ ഓൺലൈനായി സംഭാവന നൽകിയത്. 713.92 കോടിയിൽ 132.68 കോടി രൂപ സിഎംഡിആർഎഫ് പേമെന്റ് ഗേറ്റ്‌വേ, യുപിഐ എന്നിവ വഴിയും 43 കോടി രൂപ പേടിഎം വഴിയും ലഭിച്ചതാണ്.

എസ്‌ബിഐയിലെ സിഎംഡിആർ‌എഫ്. അക്കൗണ്ടിൽ നിക്ഷേപമായി 518.24 കോടി രൂപ ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ മാത്രം ചെക്കുകളും ഡ്രാഫ്റ്റുകളുമായി 20 കോടി രൂപയാണ് ലഭിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓഖി ഫണ്ട് മുക്കിയെന്ന നാടകവും ത്രീ ജി ആയി?- കണക്കുകൾ നിരത്തി മുഖ്യമന്ത്രി