Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളികളിലെ ആക്രമണം: മോഡി ഇടപെടുന്നു

ഡല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളികളിലെ ആക്രമണം: മോഡി ഇടപെടുന്നു
ന്യൂഡല്‍ഹി , വെള്ളി, 13 ഫെബ്രുവരി 2015 (14:49 IST)
ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും, ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്കൂളുകള്‍ക്കും നേരെ നടക്കുന്ന ആക്രമത്തില്‍ കുറ്റക്കാര്‍ക്കെതിരെ തണുപ്പന്‍ നീക്കം നടത്തുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രംഗത്ത്. കുറ്റക്കാര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കാന്‍ ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്.ബസിക്ക് അദ്ദേഹം നിര്‍ദേശം നല്‍കി.

ഡല്‍ഹിയില്‍ ക്രൈസ്തവ വിദ്യാലയത്തിനു നേരെ ആക്രമണം. സൌത്ത് ഡല്‍ഹിയിലെ, വസന്ത് വിഹാറിലെ ഹോളി ചൈല്‍ഡ് ഓക്‌സിലിയം വിദ്യാലയത്തിനു നേരെയാണ് വെള്ളിയാഴ്ച രാവിലെ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ അടച്ചിരിക്കുകയാണ്. പൊലീസ് സംഭവസ്ഥലത്തു എത്തിയിട്ടുണ്ട്.

അതേസമയം, വിലപിടിപ്പുള്ള സാധനങ്ങളൊന്നും വിദ്യാലയത്തില്‍ നിന്ന് നഷ്‌ടപ്പെട്ടിട്ടില്ല. എന്നാല്‍, പ്രിന്‍സിപ്പളിന്റെ ഓഫിസ് അക്രമികള്‍ തകര്‍ത്ത നിലയിലാണ്. ഓഫീസിന്റെ കണ്ണാടിച്ചില്ലുകളെല്ലാം തകര്‍ത്ത നിലയിലാണ്.

അക്രമികള്‍ ആരാണ് എന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, സംഘത്തില്‍ നാലോളം പേര് ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് ആറാം തവണയാണ് ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. നേരത്തെ ഡല്‍ഹിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam