Select Your Language

Notifications

webdunia
webdunia
webdunia
webdunia

കത്തുവ; കൂട്ടമാനഭംഗത്തെ രാഷ്ട്രീയവത്കരിക്കേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി

ഇന്ത്യ പഴയ ഇന്ത്യ അല്ലെന്ന് മോദി

കത്തുവ; കൂട്ടമാനഭംഗത്തെ രാഷ്ട്രീയവത്കരിക്കേണ്ട ആവശ്യമില്ലെന്ന് പ്രധാനമന്ത്രി
, വ്യാഴം, 19 ഏപ്രില്‍ 2018 (08:15 IST)
മാനഭംഗത്തെ ഒരിക്കലും രാഷ്ട്രീയവത്ക്കരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കത്തുവയിൽ എട്ടുവയസ്സുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ചോദ്യമുയർന്നപ്പോഴാണ് കത്തുവ വിഷയത്തിൽ മോദി തന്റെ നിലപാട് അറിയിച്ചത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ലണ്ടന്‍ പ്രസംഗത്തില്‍ പാകിസ്ഥാന് താക്കീതു നൽകിയായിരുന്നു മോദിയുടെ പ്രസംഗം. തീവ്രവാദം കയറ്റി അയക്കുന്നവരോട് മൗനം പാലിക്കാനാവില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യ പഴയ ഇന്ത്യയല്ലെന്ന് അത്തരക്കാര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
 
റെയില്‍വേസ്റ്റേഷനില്‍ ചായക്കച്ചവടക്കാരനായി ജീവിതം തുടങ്ങിയ വ്യക്തിയാണ് താന്‍. ആ ജീവിതം തന്നെ ഒരുപാട് പഠിപ്പിച്ചെന്നുപരിപാടിയില്‍ മോദി പറഞ്ഞു. ജനങ്ങള്‍ വിചാരിച്ചാല്‍ ഒരു ചായക്കച്ചവടക്കാരനും പ്രധാനമന്ത്രിയാവാം എന്നും മോദി തന്റെ ജീവിതം തെളിവാക്കി പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോൺഗ്രസിനോട് അടുക്കാനോ? നടക്കില്ല! - രണ്ടും കൽപ്പിച്ച് പിണറായിയും കാരാട്ടും, ഏകനായി യെച്ചൂരി