Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഡി മൃഗമാണ്: ബേനിപ്രസാദിന് കാരണം കാണിക്കല്‍ നോട്ടീസ്

മോഡി മൃഗമാണ്:  ബേനിപ്രസാദിന് കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി , വെള്ളി, 25 ഏപ്രില്‍ 2014 (13:29 IST)
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ മൃഗമെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് ബേനിപ്രസാദ് വര്‍മ്മക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി‍.

ഗോണ്ടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോഡി മൃഗമാണെന്നും പാഠം പഠിപ്പിക്കണമെന്നും ബേനിപ്രസാദ് വര്‍മ്മ ആവശ്യപ്പെട്ടത്. മോഡിക്കെതിരെ മുമ്പ് വിവാദപരാമര്‍ശം നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷിക്കുന്നതിനിടെയാണ് വര്‍മ്മയുടെ പുതിയ പരാമര്‍ശം.

പെരുമാറ്റച്ചട്ടം ലംഘിച്ചതിന് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ശനിയാഴ്ച രാവിലെക്കകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam