Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചത്ത എരുമയെ കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന്; യുപിയില്‍ ആള്‍ക്കൂട്ടം യുവാക്കളെ തല്ലിച്ചതച്ചു - ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു

ലക്‍നൌ , ബുധന്‍, 25 ജൂലൈ 2018 (15:04 IST)
ഇന്ത്യക്ക് നാണക്കേടായി രാജ്യത്ത് ആള്‍ക്കൂട്ട ആക്രമങ്ങള്‍ തുടരുന്നു. ചത്ത എരുമയെ കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ യുവാക്കള്‍ക്ക് ക്രൂര മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ഹത്രാസ് ജില്ലയിലാണ് സംഭവം.

ഗോ സംരക്ഷകരെന്ന് അവകാശപ്പെട്ടെത്തിയവരാണ് നാലു യുവാക്കളെയും മര്‍ദ്ദിച്ചത്. പൊലീസ് എത്തിയാണ് അക്രമികളില്‍ നിന്നും ഇവരെ രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു കോണ്‍ട്രാക്ടറുടെ നിര്‍ദേശപ്രകാരമാണ് യുവാക്കള്‍ ചത്ത എരുമയുടെ ശരീരം മറവ് ചെയ്യാന്‍ തീരുമാനിച്ചത്. ലോറിയില്‍ എരുമയുടെ ശരീരം കയറ്റി കൊണ്ടുപോകവെ ആള്‍ക്കൂട്ടം എത്തുകയും വാഹനം തടഞ്ഞ ശേഷം യുവാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു.

യുവാക്കള്‍ വിഷം നല്‍കി എരുമയെ കൊന്നും എന്നാരോപിച്ചാണ് അക്രമികള്‍ മര്‍ദ്ദനം അഴിച്ചുവിട്ടത്. സംഭവ ദൃശ്യങ്ങള്‍ പകര്‍ത്തി ഗ്രാമവാസിയായ ഒരാള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. മര്‍ദ്ദിക്കരുതെന്നും ചത്ത എരുമയുടെ ശരീരമാണ് വാഹനത്തിലുള്ളതെന്നും യുവാക്കള്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പടയോട്ടങ്ങളൂടെ ചരിത്രം പറയുന്ന റോയൽ എൻഫീൽഡ് പെഗാസസ് 500ന്റെ ബുക്കിംഗ് ആരംഭിച്ചു