Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
ന്യൂഡല്‍ഹി , വെള്ളി, 6 ഫെബ്രുവരി 2015 (09:11 IST)
എഴുപത് നിയമസഭാ സീറ്റുകളിലേക്ക് ശനിയാഴ്‌ച നടക്കുന്ന തെരഞ്ഞെടുപ്പില്‍ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിനം. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ശക്തമായി രംഗത്ത് എത്തുമ്പോള്‍ കോണ്‍ഗ്രസ് ഇപ്പോഴും പാതിവഴിയില്‍ തന്നെയാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അരവിന്ദ് കെജരിവാളിനെ ഉയര്‍ത്തിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായത്. അതേസമയം മുന്‍ ഐപിഎസ് ഓഫീസര്‍ കിരണ്‍ ബേദിയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ വിജയിക്കുമെന്ന് പാര്‍ട്ടിക്കു പോലും വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ പ്രചാരണ രംഗത്ത് കാര്യമായ മുന്നേറ്റങ്ങള്‍ ഒന്നും നടത്താന്‍ കോണ്‍ഗ്രസ് തുനിഞ്ഞിട്ടില്ല. സോണിയയും രാഹുലും റാലികള്‍ നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടില്ല.

അഭിപ്രായ വോട്ടെടുപ്പുകള്‍ ആം ആദ്മി പാര്‍ട്ടിക്കാണ് കൂടുതല്‍ സാധ്യത കല്‍പിക്കുന്നത്. എന്നാല്‍ ബിജെപി മാത്രമാണ് തങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യത എന്നാണ് ആം ആദ്മി വിചാരിക്കുന്നത്. 36 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

Share this Story:

Follow Webdunia malayalam